കശ്മീർ: ഇന്ത്യയെ തല്ലിയും തലോടിയും യു.എസ്
text_fieldsവാഷിങ്ടൺ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ ഇന്ത്യയുടെ ഉദ്ദേശ ്യം അംഗീകരിക്കുന്നുവെങ്കിലും മേഖലയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും നിയന്ത ്രണങ്ങളിലും കടുത്ത ആശങ്കയെന്ന് അമേരിക്ക. മേഖലയിലെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക ്കുകയാണെന്നു പറഞ്ഞ അമേരിക്കൻ ഭരണകൂടം, താഴ്വരയിലെ ഇന്ത്യയുടെ വികസന അജണ്ടയെ അന ുകൂലിക്കുന്നുവെന്നും വ്യക്തമാക്കി. ഏഷ്യാ പസഫിക് കാര്യങ്ങൾ സംബന്ധിച്ച ഉപസമിതി മുമ്പാകെ സമർപ്പിച്ച പ്രസ്താവനയിൽ ദക്ഷിണ-മധ്യ ഏഷ്യകാര്യ ഉപ സെക്രട്ടറി ആലീസ് ജി വെൽസ് ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കശ്മീരിൽ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടാനും അഴിമതി കുറക്കാനും എല്ലാ ദേശീയ നിയമങ്ങളും ജമ്മു-കശ്മീരിനും കൂടി ബാധകമാക്കാനുമാണ് 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ ലക്ഷ്യമിടുന്നെതന്നാണ് ഇന്ത്യൻ സർക്കാറിെൻറ അവകാശവാദമെന്നും ആലീസ് വ്യക്തമാക്കി.
‘‘ഈ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനൊപ്പം തന്നെ, സർക്കാർ നടപടി 80 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തകിടം മറിച്ചിരിക്കുന്നു എന്ന യഥാർഥ്യം കാണിതിരുന്നുകൂടാ. ജമ്മുവിലും ലഡാക്കിലും കാര്യങ്ങൾ സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെങ്കിലും താഴ്വരയിൽ സ്ഥിതിഗതികൾ വഷളായി തുടരുകയാണ്. മൂന്നു മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ള തദ്ദേശീയരെ തടവിലാക്കിയതു സംബന്ധിച്ച് യു.എസ് സർക്കാറിനുള്ള ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ മാനിക്കാനും തടയപ്പെട്ട ഇൻറർനെറ്റ് അടക്കമുള്ള സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ നിയന്ത്രണം കാരണം താഴ്വരയിലെ അവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിൽ വിദേശ-പ്രാദേശിക മാധ്യമപ്രവർത്തകർക്ക് കഴിയാത്ത അവസ്ഥയുണ്ട്. യഥാർഥ സംഖ്യ ലഭ്യമല്ലെങ്കിലും ആയിരക്കണക്കിനാളുകൾ രണ്ടു മാസമായി തടവിൽ കഴിഞ്ഞിരുന്നുവെന്നും ഇതിൽ ചിലരൊക്കെ മോചിതരായെന്നും അറിഞ്ഞിട്ടുണ്ട്. എങ്കിലും ഒരു കുറ്റവും ചുമത്താതെ ഇപ്പോഴും അനേകംപേർ തടവിൽ കഴിയുകയാണ്. രണ്ടുവർഷം വരെ തടവിലിടാവുന്ന, പൊതുസുരക്ഷ നിയമത്തിെൻറ ബലത്തിലാണ് ഈ നടപടി.’’ -ആലീസ് വിശദീകരിച്ചു. സ്ഥതിഗതി സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്ത അവർ, കഴിയുംവിധം വേഗത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മാനിക്കുന്നതായും വ്യക്മാക്കി.
അതേസമയം, കശ്മീരിൽ പാകിസ്താനിലെ തീവ്രവാദികൾ നടത്തുന്ന അക്രമസംഭവങ്ങളെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്ന ആരോപണവുമായി ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമ പ്രവർത്തക ആരതി ടിക്കു സിങ് രംഗത്തെത്തി. എന്നാൽ, സർക്കാറിെൻറ ഭാഗം മാത്രമാണ് കശ്മീരിലെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമർ ഇതിന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.