പാകിസ്താനെതിരെ തുറന്നടിച്ച് യു.എൻ യോഗത്തിൽ ഇന്ത്യ
text_fieldsന്യൂയോർക്ക്: യു.എൻ സുരക്ഷാസമിതി യോഗത്തിൽ പാകിസ്താനെതിരെ തുറന്നടിച്ച് ഇന്ത്യ.പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരായ കടുത്തക നടപടികൾ ഇന്ത്യ തുടരും. ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയൊന്നുമില്ലാത്ത കാര്യമായ സംഭാഷണങ്ങൾക്കുള്ള അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും യു. എന്നിലെ ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട് യു. എൻ സുരക്ഷാസമിതിയിൽ പറഞ്ഞു. 'പ്രതിരോധ നയതന്ത്രത്തിലൂടെ രാജ്യാന്തര സമാധാനത്തിന്‍റെയും സുരക്ഷയുടെയും പരിപാലനം' എന്ന വിഷയത്തിൽ നടന്ന 15 അംഗ സമിതിയുടെ തുറന്ന ചർച്ചയിൽ ഇസ്‌ലാമാബാദ്, കശ്മീർ വിഷയം ഉന്നയിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഇന്ത്യ പാകിസ്താനെതിരെ കടുത്ത രീതിയിൽ പ്രതിഷേധം അറിയിച്ചത്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സിംല കരാറിനും ലഹോർ പ്രഖ്യാപനത്തിനും അനുസൃതമായി പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ ചർച്ചകൾക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്തമാണ്. അതിന് അവർ തയ്യാറാകുന്നത് വരെ ഇന്ത്യ കടുത്ത നിലപാടുകൾ തുടർന്നു കൊണ്ടിരിക്കും -കാജൽ ഭട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.