Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ കേസ്​: സ്വകാര്യത...

ആധാർ കേസ്​: സ്വകാര്യത കേസിലെ വിധി പരിശോധിക്കുമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
Aadhaar card-India News
cancel

ന്യൂഡൽഹി: ആധാർകേസിൽ തുടർവാദം​ കേൾക്കുന്നതിനുമുമ്പ്​ സ്വകാര്യതകേസിലെ നിർണായകവിധി സൂക്ഷ്​മമായി പരിശോധിക്കുമെന്ന്​ സുപ്രീംകോടതി. ചൊവ്വാഴ്​ച ആധാർകേസ്​ പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. കഴിഞ്ഞദിവസം ചുമതലയേറ്റ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്വത്തിൽ ജസ്​റ്റിസുമാരായ പി.സി. പാന്ത്​, ഡി.വൈ. ചന്ദ്രചൂഡ്​​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ആധാർകേസ്​ പരിഗണിക്കുന്നത്​. നേര​േത്ത, ആധാർകേസ്​ പരിഗണിക്കുന്നതിനിടെയാണ്​ സ്വകാര്യത മൗലികാവകാശമാണോ എന്ന് പരിശോധിക്കാൻ ആദ്യം അഞ്ചംഗബെഞ്ചും പിന്നീട്​ ഒമ്പതംഗ ഭരണഘടനബെഞ്ചും രൂപവത്​കരിച്ചത്​.

സ്​ഥാനമൊഴിഞ്ഞ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാറി​​െൻറ നേതൃത്വത്തിൽ ചരിത്ര വിധിയിലൂടെ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്​തു. ഇൗ സാഹചര്യത്തിലാണ്​ പൗരന്മാരുടെ സ്വകാര്യതയിലേക്ക്​ ഭരണകൂടത്തി​​െൻറ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെടുന്ന ആധാറി​​െൻറ കാര്യത്തിൽ തുടർനടപടിക്ക്​ മുമ്പ്​ സ്വകാര്യതകേസിലെ വിധി പരിശോധിക്കുമെന്ന്​ മൂന്നംഗ ബെഞ്ച്​ വ്യക്​തമാക്കിയത്​. 

സബ്​സിഡി ഉൾപ്പെടെ സർക്കാർസേവനങ്ങൾക്ക്​ ആധാർ നിർബന്ധമാക്കാൻ ലക്ഷ്യമിട്ടുള്ള ആധാർ ബിൽ ധനബില്ലായി പരിഗണിച്ച ലോക്​സഭ സ്​പീക്കറുടെ നടപടി ആധാർ കേസ്​ പരിഗണിക്കുന്ന ഭരണഘടനബെഞ്ച്​ മുമ്പാകെ കോൺ​ഗ്രസ്​ നേതാവ്​ കൂടിയായ ജയ്​റാം രമേശ്​ ചോദ്യം ചെയ്​തിരുന്നു. രാജ്യസഭയിലെ സൂക്ഷ്​മപരിശോധന ഒഴിവാക്കി എളുപ്പത്തിൽ പാസാക്കാനാണ്​ ലോക്​സഭ സ്​പീക്കർ ആധാർ ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തിയത്​. ഇതിനെ ​ചോദ്യം ചെയ്​ത ജയ്​റാം രമേശ്,​ ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്​ഥയില്ലെന്ന്​ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയപ്പോൾ, ഇക്കാര്യം പരിശോധിക്കുന്നതിന്​ മുമ്പ്​ സ്വകാര്യതകേസിലെ നിർണായകവിധി പരിശോധിക്കുമെന്ന്​ മൂന്നംഗ ബെഞ്ച്​ വ്യക്​തമാക്കുകയായിരുന്നു. 

കഴിഞ്ഞവർഷം മാർച്ച്​ 11നാണ്​​ ആധാർ ബിൽ ലോക്​സഭ പരിഗണിച്ചത്​. തുടർന്ന്​ മാർച്ച്​ 16ന്​ രാജ്യസഭയിലെത്തി. ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച നിരവധി ഭേദഗതികളോടെ ബിൽ അന്ന്​ വൈകീട്ടുതന്നെ ലോക്​സഭക്ക്​ തിരിച്ചയച്ചു. എന്നാൽ, രാജ്യസഭ നിർദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കളഞ്ഞ്​ ലോക്​സഭ ബിൽ അംഗീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar casesupremcourtmalayalam newsPrivacy verdict
News Summary - Suprem court adhaar case-India news
Next Story