തൊഴിലാളികൾക്കുള്ള പണം എവിടെയാണ് പോകുന്നത്?
text_fieldsന്യൂഡൽഹി: രാജ്യത്തെ നിർമാണത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പണം മറ്റെവിടേക്കോ പോകുന്നതിൽ സുപ്രീംകോടതിക്ക് നടുക്കം. തൊഴിലാളിക്ഷേമത്തിന് നീക്കിെവച്ച 26,000 കോടി രൂപയിൽ 5000 കോടി എവിടെപ്പോയെന്നതിന് രേഖകളില്ല. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം ഒാഡിറ്റ് റിേപ്പാർട്ട് സമർപ്പിക്കാൻ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിനോട് ജസ്റ്റിസ് എം.ബി. ലോകുർ, ദീപ് ഗുപ്ത എന്നിവരടങ്ങിയ െബഞ്ച് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് അവകാശെപ്പട്ട പണം അവർക്ക് ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർക്കാറിതര സംഘടനയായ നാഷനൽ കാമ്പയിൻ കമ്മിറ്റി ഫോർ സെൻട്രൽ ലെജിസ്ലേഷൻ ഒാൺ കൺസ്ട്രക്ഷൻ ലേബർ ആണ് പൊതുതാൽപര്യ ഹരജി നൽകിയത്. നിർമാണത്തൊഴിലാളി ക്ഷേമത്തിന് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിൽനിന്ന് ഇൗടാക്കിയ സെസ് തൊഴിലാളികൾക്കായി വിനിയോഗിക്കുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
പണം സംസ്ഥാന സർക്കാറുകളുടെ കൈവശമുണ്ടെന്നും നഷ്ടമായിട്ടില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് പറഞ്ഞു. എന്നാൽ, ഇൗ വിശദീകരണത്തിൽ കോടതി തൃപ്തരായില്ല. വിഷയം ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രംതന്നെ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. തൊഴിലാളിക്ഷേമത്തിന് നീക്കിെവച്ച കോടികൾ മറ്റാവശ്യങ്ങൾക്ക് വകമാറ്റിയതായി ഹരജിക്കാരെൻറ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ആകെ 28,000 കോടി രൂപയിൽ 5000 കോടി ചെലവാക്കിയതായും ഇതിെൻറ ഒാഡിറ്റ് റിപ്പോർട്ട് ഹാജരാക്കാമെന്നും സി.എ.ജി പ്രതിനിധി ബോധിപ്പിച്ചു. ഹരജിയിൽ മേയ് അഞ്ചിന് വാദംകേൾക്കും.
സമാന ഹരജിയിൽ, 27,000 കോടി രൂപ വിനിയോഗിക്കാത്തതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളെ കോടതി വിമർശിച്ചിരുന്നു.
പിരിക്കുന്ന പണത്തിെൻറ വിനിയോഗവുമായി ബന്ധെപ്പട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി സർക്കാറുകളോട് നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിൽ നിർമാണത്തൊഴിലാളി ക്ഷേമ സെസായി സ്വരൂപിച്ച 1314 കോടി രൂപയിൽ 52 കോടി മാത്രമാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ചെലവാക്കിയ പണത്തിെൻറ വിശദാംശംപോലും ലഭ്യമായിരുന്നില്ല. രാജസ്ഥാനിൽ പിരിച്ച 588 േകാടി രൂപയിൽ 59.45 കോടി മാത്രമാണ് വിതരണം ചെയ്തത്. ഇതിെൻറ കണക്കും ലഭ്യമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.