ഹരിയാന സർക്കാറിന് സുപ്രീംകോടതി അഞ്ചുലക്ഷം പിഴയിട്ടു
text_fields
ന്യൂഡൽഹി: അഞ്ചുവർഷം മുമ്പത്തെ ഹൈകോടതി ഉത്തരവിനെതിരെ അപ്പീലുമായി എത്തിയതിന് ഹരിയാന സർക്കാറിന് സുപ്രീംകോടതി അഞ്ചുലക്ഷം രൂപ പിഴയിട്ടു. നീതിന്യായ സംവിധാനത്തെ തകർക്കുന്നതും നടപടിക്രമങ്ങളുടെ ദുരുപയോഗവുമാണ് ഹരിയാന സർക്കാർ നടപടിയെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഹരിയാന സ്റ്റേറ്റ് കോഒാപറേറ്റിവ് ലേബർ ആൻഡ് കൺസ്ട്രക്ഷൻ ഫെഡറേഷൻ ലിമിറ്റഡാണ് തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ നൽകിയത്.
‘‘നിങ്ങൾ (ഹരിയാന സർക്കാർ) നീതിന്യായ സംവിധാനത്തെ തകർക്കുകയാണ്. അപ്പീലിൽ ഉയർത്തിയ വിഷയം കോടതി പലതവണ പരിഗണിച്ചതാണ്. എന്നിട്ടും അഞ്ചുവർഷവും എട്ടുമാസവും കഴിഞ്ഞ് ഹൈകോടതി വിധിെക്കതിരെ വീണ്ടും അപ്പീലുമായി വരികയാണ്’’- ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലെ െബഞ്ച് പറഞ്ഞു. നീതിന്യായസംവിധാനത്തെ എങ്ങനെ സംസ്ഥാന സർക്കാറുകൾ നശിപ്പിക്കുന്നു എന്നതിെൻറ ഉദാഹരണമാണിതെന്നും ൈബഞ്ച് ചൂണ്ടിക്കാട്ടി.
സമയപരിധി കഴിഞ്ഞ ഇത്തരം കേസുമായി സുപ്രീംകോടതിയിൽ വരാൻ കഴിയില്ലെന്ന കാര്യം എന്തുകൊണ്ട് സർക്കാറിനെ ബോധ്യപ്പെടുത്തിയില്ലെന്ന് ഹരിയാന സർക്കാർ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.