ബാബറി കേസ്: ഒക്ടോബർ 18നകം വാദം പൂർത്തിയാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിലെ അന്തിമ വാദം ഒക്ടോബർ 18നകം പൂർത്തിയാക്കണമെന്ന് അഞ്ചംഗ ബെഞ്ചിെൻറ അധ്യക്ഷൻ ചീഫ ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിർദേശിച്ചു. നവംബർ 17ന് സുപ്രീംകോടതിയിൽനിന്ന് വിരമിക്കുന്നതിന് മുമ്പായി പ ്രമാദമായ കേസിൽ വിധി പുറപ്പെടുവിക്കാൻ നോക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇതിനായി ഒരു മണിക്കൂർ കൂടു തൽ നേരമിരിക്കാനും ശനിയാഴ്ച ഇൗ ബെഞ്ചിന് മാത്രമായി സുപ്രീംകോടതി പ്രവർത്തിപ്പിക്കാനും തയാറാണെന്ന് ബുധനാഴ് ച വ്യക്തമാക്കി. കേസിൽ മധ്യസ്ഥതക്കുള്ള പുതിയ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അന്തിമ വാദത്തിനൊപ്പം അതും നടന ്നോെട്ടയെന്ന് അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് 60 ദിവസത്തോടെ അന്ത്യമാകുമെന്ന് വ്യക്തമാക്കുന്നതാണ് ചീഫ് ജസ്റ്റിസ് ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന് ബുധനാഴ്ച നിശ്ചയിച്ച സമയപരിധി. നവംബർ 17ന് ഞായറാഴ്ച വിരമിക്കുന്ന രഞ്ജൻ ഗൊഗോയിയുടെ സുപ്രീംകോടതിയിലെ അവസാന പ്രവൃത്തി ദിനം 15ന് വെള്ളിയാഴ്ചയാണ്. അതിന് മുമ്പായി അഞ്ചംഗ ബെഞ്ചിെൻറ വിധി ബാബരി ഭൂമി കേസിൽ പുറപ്പെടുവിക്കുന്നതിനാണ് ഒക്ടോബർ 18ന് വാദം അവസാനിപ്പിക്കാൻ എല്ലാ കക്ഷികേളാടും നിർദേശിച്ചിരിക്കുന്നത്. ഇതിനായി എല്ലാവരുടെയും ഭാഗത്തുനിന്ന് കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ആഗസ്റ്റ് ആറിന് ആരംഭിച്ച അന്തിമവാദം മുടക്കമില്ലാതെ തുടർച്ചയായ 26ാം ദിവസമെത്തിയപ്പോഴാണ് സമയപരിധി നിർണയിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബേബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുള്ളത്.
അതേസമയം, നേരത്തെ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തിയ മധ്യസ്ഥ ശ്രമം പുനരാരംഭിക്കാൻ ഏതെങ്കിലും കക്ഷികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കെട്ടയെന്ന് ബെഞ്ച് ബുധനാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ആ തരത്തിൽ മധ്യസ്ഥതയിൽ സമിതി സമവായത്തിലെത്തിയാൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണം. മധ്യസ്ഥ നീക്കത്തിെൻറ വ്യവസ്ഥകളെല്ലാം പഴയതുപോലെ മാർച്ച് എട്ടിലെ സുപ്രീംകോടതി ഉത്തരവ് ആധാരമാക്കിയായിരിക്കുമെന്നും ഇടക്കാല ഉത്തരവ് തുടർന്നു.
ഹിന്ദു-മുസ്ലിം പക്ഷത്തുനിന്ന് ഒാരോ കക്ഷികൾ തങ്ങളെ വീണ്ടും മധ്യസ്ഥതക്കായി സമീപിച്ചുവെന്നാണ് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതി സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും ഇതിനെ തള്ളിപ്പറഞ്ഞു. കേസിൽ അന്തിമവാദം പുരോഗമിക്കുന്ന സ്ഥിതിക്ക് കോടതി തന്നെ തർക്കം തീർക്കെട്ടെയന്ന് ഹിന്ദു-മുസ്ലിം പക്ഷത്തുനിന്നുള്ള രണ്ട് പ്രധാന കക്ഷികളും സുപ്രീംകോടതിയെ അറിയിച്ചു. ഇതുവരെ ചിത്രത്തിലില്ലാത്ത നിർവാചി അഖാഡയും ബി.ജെ.പി നിയന്ത്രണത്തിലുള്ള കേന്ദ്ര വഖഫ് കൗൺസിലുമാണിതിന് പുതിയ മധ്യസ്ഥ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.