കാവേരി കരട് രേഖക്ക് സുപ്രീംകോടതിയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: കാവേരി ജലത്തിെൻറ സുഗമമായ വിതരണത്തിന് കേന്ദ്രസർക്കാർ രൂപപ്പെടുത്തിയ കരടു പദ്ധതിരേഖക്ക് സുപ്രീംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രേഖക്ക് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച് കർണാടകയുടെയും തമിഴ്നാടിെൻറയും വാദങ്ങൾ കോടതി നിരാകരിച്ചു. കരട് പദ്ധതി സുപ്രീകോടതി അംഗീകരിച്ചതോടെ നാലര ദശാബ്ദ കാലത്തോളം നീണ്ട നിയമയുദ്ധത്തിന് വിരാമമായി. കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഇതോടെ അവസാനിച്ചു.
കർണാടക, തമിഴ്നാട്, കേരളം, േപാണ്ടിച്ചേരി സംസ്ഥാനങ്ങൾക്കിടയിൽ കാവേരി ജലം വീതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പദ്ധതി നടപ്പാക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് കോടതിയുടെ പ്രതീക്ഷ. നദീജലം പങ്കിടുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കുന്നതിനുള്ള അധികാരം കാവേരി മാനേജ്മെൻറ് അതോറിറ്റിക്കായിരിക്കും. മൺസൂൺ തുടങ്ങുന്നതിനു മുേമ്പ നിയമാനുസൃതമായ ജലവിതരണം ആരംഭിക്കും. അതോറിറ്റിയുടെ ആസ്ഥാനം ഡൽഹിയിലായിരിക്കുമെന്നും കാവേരിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അതോറിറ്റിയുടേതായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. കരട് പദ്ധതി രേഖയുടെ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി വിധിയിലൂടെ നീതി ലഭിച്ചതായി തമിഴ്നാട് നിയമമന്ത്രി എസ്.വി. ഷൺമുഖം പ്രസ്താവിച്ചു. അതോറിറ്റിയുടെ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടു. കോടതിവിധിയെ തമിഴ്നാട്ടിലെ വിവിധ കർഷക സംഘടനകളും സ്വാഗതം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 16നാണ് സുപ്രീംകോടതി കരട് പദ്ധതിരേഖ സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയത്. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്ത് കരടു രേഖക്ക് അംഗീകാരം നൽകുന്നത് മാറ്റിവെക്കണമെന്ന കർണാടയുടെ ആവശ്യം നേരേത്ത കോടതി നിരാകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.