സുപ്രീംകോടതിയിൽ വാദം, പ്രതിവാദം
text_fieldsഅഭിഷേക് മനു സിങ്വി
(കോൺഗ്രസ്
അഭിഭാഷകൻ)
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 16ന് ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് 15ന് തന്നെ ഏറ്റവും വലിയ ഒറ്റ കക്ഷി ബി.ജെ.പിയാണെന്ന് കാണിച്ച് ബി.എസ് യെദിയൂരപ്പ ഗവർണർക്ക് കത്ത് നൽകി. ആരാണ് പിന്തുണക്കുന്നതെന്നു പോലും പറയാതെയാണ് അവകാശവാദം. ഏതൊക്കെയാളുകളുടെ പിന്തുണയിലാണ് തെൻറ ഭൂരിപക്ഷം എന്നായിരുന്നു യെദിയൂരപ്പ പറയേണ്ടിയിരുന്നത്. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ സർട്ടിഫിക്കറ്റ് അനുസരിച്ച് കോൺഗ്രസ്-ജനതാദൾ എസ് സഖ്യത്തിന് 117 പേരുടെ പിന്തുണയുണ്ട്. അതിനാൽ ഗവർണർ സ്വന്തം ബുദ്ധി ഉപയോഗിച്ചാണ് യെദിയൂരപ്പയെ വിളിച്ചതെന്ന് കോടതിക്ക് പറയാനാകുമോ?
അൽപസമയം തരൂ, എനിക്ക് 104 പേരുടെ പിന്തുണയുണ്ട്, ആ പഴുതിലൂടെ ഞാൻ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാം എന്നാണ് യെദിയൂരപ്പ പറഞ്ഞത്. അടിയന്തരമായി വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കുന്നു.
മുകുൾ രോഹതഗി
(ബി.െജ.പി അഭിഭാഷകൻ)
കോൺഗ്രസും ജനതാദൾ-എസും തമ്മിലുള്ളത് ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതിന് എതിരായ അവിശുദ്ധ സഖ്യമാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ഇവർ തമ്മിൽ സഖ്യമില്ല. അതിനാൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയാണ് സർക്കാറുണ്ടാക്കാൻ വിളിക്കേണ്ടത്. സ്ഥിരതയുള്ള സർക്കാറുണ്ടാക്കാനാണ് ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചത്.
കോൺഗ്രസ് എം.എൽ.എമാരുടെ ഒപ്പിെൻറ കാര്യത്തിൽ തർക്കമുണ്ട്. സഭയിൽ വിശ്വാസവോട്ട് നടക്കുേമ്പാൾ എത്ര പേർ അവർക്കൊപ്പമുണ്ടെന്നറിയാം. ശനിയാഴ്ച വിശ്വാസ വോെട്ടടുപ്പ് നടത്താൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രോെട്ടം സ്പീക്കറെ നിയമിക്കേണ്ടതുണ്ട്. ആളുകൾക്ക് ചിന്തിക്കാനുള്ള യുക്തിസഹമായ സമയം നൽകണം. ശനിയാഴ്ച നടത്തുന്നത് നീതിയല്ല.
കപിൽ സിബൽ
(ജനതാദൾ
എസ്
അഭിഭാഷകൻ)
കോൺഗ്രസ് പാർലമെൻററി പാർട്ടി കുമാരസ്വാമിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ആ പിന്തുണ കുമാരസ്വാമി സ്വീകരിച്ചിട്ടുമുണ്ട്. എല്ലാവരും ഒപ്പിട്ടു നൽകേണ്ട കാര്യമില്ല. നിയമസഭാ കക്ഷിയുടെ പിന്തുണ മതി.
അവർക്ക് എത്ര എം.എൽ.എമാരുണ്ടെന്ന് െതരഞ്ഞെടുപ്പ് കമീഷൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പാർലമെൻററി പാർട്ടി ചേർന്ന് എടുക്കുന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ പിന്തുണ നൽകിയ കാര്യം രാഷ്ട്രപതിയെ അറിയിക്കാൻ പാർട്ടികൾ എം.പിമാരെയും കൊണ്ട് പോകേണ്ടതില്ല. ഗവർണറുടെ വിവേചനാധികാരം എന്ന ഒന്നില്ല. അക്കാര്യത്തിൽ വിശദമായ വാദം കേൾക്കണം. അടിയന്തരമായി വിശ്വാസ വോട്ട് നടത്തണം.
ജസ്റ്റിസ്
എ.കെ. സിക്രി
(ബെഞ്ചിലെ
മുഖ്യജഡ്ജി)
ആത്യന്തികമായി ഇത് എണ്ണങ്ങൾകൊണ്ടുള്ള കളിയാണ്. നാളെ തന്നെ വിശ്വാസ വോട്ട് നേടുകയാണ് അതിനുള്ള ബദൽ.
ആർക്കും ഇനി സമയം നൽകാൻ പോകുന്നില്ല. ഇക്കാര്യം തീരുമാനിക്കണം.
ഗവർണറുടെ നടപടിയിലെ നിയമവശം വിശദമായി വാദം കേട്ട് പിന്നീട് തീരുമാനിക്കാം. വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടത്തണം.
ഒന്നുകിൽ നാളെ രണ്ടു മണിക്ക്. കൂടിവന്നാൽ വൈകീട്ട് നാലു മണിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.