മാധ്യമസ്വാതന്ത്ര്യം പൂർണമായും അനുവദിക്കണം; സഹിഷ്ണുത ഉൾക്കൊള്ളണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മാധ്യമങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം പൂർണമായും അനുവദിക്കണമെന്ന് സുപ്രീംകോടതി. എന്നാൽ, മാധ്യമങ്ങൾ ചില തെറ്റായ റിപ്പോർട്ടിങ്ങിലൂടെ അപകീർത്തിയിലേക്ക് ഇൗ സ്വാതന്ത്ര്യത്തെ വലിച്ചിഴക്കരുത്. ജനാധിപത്യത്തിൽ സഹിഷ്ണുത പാലിക്കാൻ പഠിച്ചിരിക്കണം. കുംഭകോണം പോലുള്ള റിപ്പോർട്ട് ചെയ്യുേമ്പാൾ മാധ്യമങ്ങൾക്ക് വരുന്ന ചെറിയ തെറ്റുകൾ മാനഹാനിയുടെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ഥാപനത്തിലെ മാധ്യമപ്രവർത്തകക്കെതിരായ അപകീർത്തികേസ് റദ്ദാക്കിയ പട്ന ഹൈകോടതിവിധി ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീൽ ഹരജി നിരസിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ നിരീക്ഷണം.
ആരോപണവിധേയമായ അഴിമതിറിപ്പോർട്ടിങ്ങിൽ ചില തെറ്റുകളോ അത്യുത്സാഹമോ സംഭവിച്ചിരിക്കാം. എന്നാൽ, മാധ്യമങ്ങൾക്ക് അഭിപ്രായപ്രകടന സ്വാതന്ത്ര്യം പൂർണമായും അനുവദിക്കപ്പെടണമെന്ന നിലപാട് കോടതി ആവർത്തിച്ചു. അപകീർത്തി കേസിെൻറ ഭരണഘടനാസാധുത നേരേത്ത സുപ്രീംകോടതി വ്യക്തമാക്കിയതാണ്. എന്നാൽ, അഴിമതിയെക്കുറിച്ച് വാർത്ത നൽകുേമ്പാൾ സംഭവിക്കുന്ന ചെറിയ തെറ്റുകളെ മാനഹാനിക്കിടയാക്കുന്ന കുറ്റകൃത്യമായി കാണാനാവില്ല- കോടതി വ്യക്തമാക്കി.
2010 ഏപ്രിലിൽ ടി.വിയിൽ വന്ന വാർത്ത തനിക്കും കുടുംബത്തിനും അപകീർത്തി സൃഷ്ടിച്ചെന്ന് ആരോപിച്ച് ഒരു വനിതയാണ് അപ്പീൽ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാർ ഇൻഡസ്ട്രിയൽ ഏരിയ െഡവലപ്മെൻറ് അതോറിറ്റി ഭക്ഷ്യസംസ്കരണ യൂനിറ്റ് ആരംഭിക്കാൻ സ്ഥലം അനുവദിച്ചതിലെ അഴിമതിയും ക്രമക്കേടുമായിരുന്നു റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.