സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ പരീക്ഷ റദ്ദാക്കിയത് ശരിവെച്ചു
text_fieldsന്യൂഡൽഹി: അനിശ്ചിതത്വം വിദ്യാർഥികളുടെ മനോനിലയെ ബാധിക്കുമെന്ന് ഒാർമിപ്പിച്ച സുപ്രീംകോടതി 12ാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ നടപടി ശരിവെച്ചു. 20 ലക്ഷം വിദ്യാർഥികളുടെ ക്ഷേമം മുൻനിർത്തി എടുത്ത തീരുമാനമാണിതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ അവധിക്കാല ബെഞ്ച് പരീക്ഷ റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികൾ തള്ളിയത്.
പ്ലസ്വൺ പരീക്ഷ നടത്തുമെന്ന് കേരളവും പ്ലസ്ടു പരീക്ഷ നടത്തുമെന്ന് ആന്ധ്രയും വ്യക്തമാക്കിയതോടെ അതിനെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വിധിപറയാൻ മാറ്റി. ഒരാൾക്കെങ്കിലും മരണം സംഭവിച്ചാൽ അതിന് ആന്ധ്ര സർക്കാർ ഉത്തരവാദിയായിരിക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി.
മറ്റു ബോർഡുകൾ പരീക്ഷ നടത്തി എന്നതുകൊണ്ട് സി.ബി.എസ്.ഇയും െഎ.സി.എസ്.ഇയും നടത്തണമെന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അവ രണ്ടും സ്വതന്ത്രമാണ്. വിദ്യാർഥികളുടെ പൊതുതാൽപര്യം മുൻനിർത്തിയാണ് ആ തീരുമാനം. പ്ലസ് ടു പരീക്ഷ നടത്തുമെന്ന് ആവർത്തിച്ച ആന്ധ്ര സർക്കാറിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ടു ദിവസത്തെ സമയം കൂടി നൽകി. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾ നടത്തിയ പോലെ ആവശ്യമായ മുൻകരുതലോടെ പ്ലസ് വൺ പരീക്ഷ നടത്തുമെന്നും കേരളം ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.