വിരമിച്ച ജില്ല ജഡ്ജിമാരെ ഹൈകോടതി അഡീഷനൽ ജഡ്ജിമാരാക്കാം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർവിസിൽനിന്ന് വിരമിച്ച ജില്ല ജഡ്ജിമാരെ ഹൈകോടതി അഡീഷനൽ ജഡ്ജിമാരായി നിയമിക്കാമെന്ന് സുപ്രീംകോടതി. രണ്ടുവർഷത്തിൽ കൂടാത്ത കാലാവധിയിൽ നിയമനം നടത്താമെന്ന് സുപ്രധാന വിധിയിൽ ജസ്റ്റിസുമാരായ എ.കെ. സിക്രി, അേശാക് ഭൂഷൺ എന്നിവർ വ്യക്തമാക്കി. ജസ്റ്റിസുമാരായ വീരേന്ദ്രകുമാർ മാത്തൂർ, റാംചന്ദ്ര സിങ് ജാല എന്നിവരെ രാജസ്ഥാൻ ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിമാരായി നിയമിച്ചത് ചോദ്യംചെയ്ത് സുനിൽ സംദാരിയ സമർപ്പിച്ച ഹരജി തള്ളിയാണ് വിധി. ഇവരുടെ നിയമനം പരമോന്നത നീതിപീഠം ശരിവെച്ചു.
വിരമിച്ച ജില്ല ജഡ്ജിമാരെ ഭരണഘടനയുടെ 217 (2)(എ) പ്രകാരം ഹൈകോടതി അഡീഷനൽ ജഡ്ജിമാരായി നിയമിക്കാമെന്ന് വിധിയിൽ വ്യക്തമാക്കി. 224ാം വകുപ്പിെൻറ അടിസ്ഥാനത്തിൽ, രണ്ടുവർഷത്തിൽ കൂടാത്ത കാലത്തേക്ക് നിയമനം നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.
ഹൈകോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യംചെയ്യാൻ വിരമിച്ച ജഡ്ജിമാരെ നിയമിക്കാനുള്ള തീരുമാനം 2016ൽ കേന്ദ്രസര്‍ക്കാറും ജുഡീഷ്യറിയും അംഗീകരിച്ചിരുന്നു. മുമ്പ് മികച്ച സേവനം കാഴ്ചവെച്ചവരെ വീണ്ടും നിയമിക്കാനാണ് തീരുമാനം. 2016 ഏപ്രിലില്‍ മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് 2016 നവംബറിൽ അംഗീകാരമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.