നിലവിലുള്ളത് ശബരിമല സ്ത്രീ പ്രവേശന വിധി –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയ 2018ലെ അഞ ്ചംഗ ബെഞ്ചിെൻറ വിധിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് സുപ്രീംകോടതി. ശബരിമല വിധ ി നടപ്പാക്കുന്നത് സംബന്ധിച്ച് കേരളത്തിന് നിയമോപദേശം നൽകിയ അഡ്വ. ജയദീപ് ഗുപ് ത ഹാജരായ കേസിലാണ് സ്ത്രീപ്രവേശന വിധി നിലനിൽക്കുന്നുണ്ടെന്നും, ഏഴംഗ ബെഞ്ച് പുനഃ പരിേശാധിക്കുന്നതുവരെ അത് തുടരുമെന്നും ജസ്റ്റിസുമാരായ എൻ.വി. രമണയും ബി.ആർ. ഗവായിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്തുന്നതുവരെ ശബരിമലയിൽ പ്രായദേഭമന്യേ സ്ത്രീ പ്രവേശന വിധി നടപ്പാക്കേണ്ട എന്നായിരുന്നു ജയദീപ് ഗുപ്ത നൽകിയ നിയമോപദേശം. അതിെൻറ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിൽനിന്ന് ശബരിമല തീർഥാടനത്തിന് വന്ന സ്ത്രീകളെ പൊലീസ് തിരിച്ചയച്ചിരുന്നു. എന്നാൽ, ശബരിമല ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തം തേടി പന്തളം കുടുംബം സമർപ്പിച്ച പഴയ ഹരജി പരിഗണിക്കുന്നതിനിടയിൽ സ്ത്രീപ്രവേശന വിധിയും ചർച്ചക്ക് വന്നു.
1958ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു ആരാധനാലയ നിയമഭേദഗതിക്ക് കരട് ബിൽ തയാറാക്കിയിട്ടുണ്ടെന്നും അതു പ്രകാരം ക്ഷേത്ര ഉപദേശക സമിതിയിൽ മൂന്നിലൊന്ന് സ്ത്രീസംവരണം നല്കിയിട്ടുെണ്ടന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. ഇതിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് ശബരിമലയുമായി ബന്ധപ്പെട്ട അടിസ്ഥാന മതാചാരങ്ങൾ ഏഴംഗ ബെഞ്ച് പരിശോധിക്കുന്നതിനു മുെമ്പ വനിതകളെ എങ്ങനെയാണ് സമിതിയിൽ ഉൾെപ്പടുത്തുക എന്ന് ചോദിച്ചു. ഏഴംഗ ബെഞ്ചിെൻറ വിധി പ്രായദേഭെമന്യേയുള്ള സ്ത്രീപ്രവേശനം നിരോധിച്ചാൽ 50 വയസ്സിലധികം പ്രായമുള്ള സ്ത്രീകളെ മാത്രമേ ക്ഷേത്ര ഉപദേശക സമിതിയിൽ എടുക്കുകയുള്ളൂവെന്ന് അഭിഭാഷകൻ മറുപടി നൽകി.
സ്ത്രീകളെ ഭരണസമിതിയിലെടുക്കുന്നത് കേരള സർക്കാറിെൻറ പുരോഗമന നടപടിയുടെ ഭാഗമാണെന്നും ബോധിപ്പിച്ചു. അപ്പോഴാണ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനത്തിന് അനുമതി നൽകിയ 2018 സെപ്റ്റംബറിലെ വിധി ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഗവായ് ഒാർമിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഇൗ മാസം 14ന് പുറപ്പെടുവിച്ച വിധിയിലാണ് മറ്റു മത വിഷയങ്ങളുമായി ശബരിമലയെ കൂട്ടിക്കെട്ടി പുനഃപരിശോധന ഹരജികൾ തീർപ്പാക്കാതെ മാറ്റിവെച്ചത്. പ്രായഭേദെമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുനഃപരിേശാധിക്കണമോ എന്ന് തീരുമാനിക്കും മുമ്പ് മതവിശ്വാസവുമായി ബന്ധപ്പെട്ട ഏഴു വിഷയങ്ങളിൽ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരുടെ ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ പുറപ്പെടുവിച്ച ന്യൂനപക്ഷ വിധിയിൽ ഇതിനോട് വിയോജിച്ചു. അതേസമയം, നിലവിലുള്ള വിധി സ്റ്റേ ചെയ്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.