Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല: റിട്ട്​ ഹരജികൾ...

ശബരിമല: റിട്ട്​ ഹരജികൾ മൂന്നംഗ ബെഞ്ച്​ പരിഗണിക്കും

text_fields
bookmark_border
ശബരിമല: റിട്ട്​ ഹരജികൾ മൂന്നംഗ ബെഞ്ച്​ പരിഗണിക്കും
cancel

ന്യൂഡൽഹി: ശബരിമല സ്​ത്രീപ്രവേശന വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള റിട്ട്​ ഹരജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്​ പരിഗണിക്കും. ചീഫ്​ ജസ്​റ്റിസിന്​ പുറമേ ജസ്​റ്റിസ്​ സഞ്​ജയ്​ കിഷൻ കൗൾ, ജസ്​റ്റിസ്​ കെ.എം ജോസഫ്​ എന്നിവരായിരിക്കും ഹരജികൾ പരിഗണിക്കുക. നവംബർ 13നാണ്​ റിട്ട്​ ഹരജികൾ സുപ്രീംകോടതിയുടെ മുമ്പാകെ എത്തുന്നത്​. അതേസമയം, ഭരണഘടന ബെഞ്ചാവും പുന:പരിശോധന ഹരജികൾ പരിഗണിക്കുക.

ഭരണഘടനയുടെ 32ാം അനു​േച്ഛദ അനുസരിച്ചാണ്​ കോടതിക്ക്​ മുമ്പാകെ റിട്ട്​ ഹരജി എത്തിയിട്ടുള്ളത്​. ദേശീയ അയ്യപ്പ ഭക്​ത അസോസിയേഷനാണ്​ഹരജി നൽകിയത്​. ഇതിന്​ പുറമേ സമാനസ്വഭാവമുള്ള മറ്റൊരു ഹരജി കൂടി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​.

സുപ്രീംകോടതി അഞ്ചംഗ ബെഞ്ചി​​​​െൻറ വിധി ലക്ഷകണക്കിന്​ വരുന്ന അയ്യപ്പ ഭക്​തരുടെ വികാരങ്ങൾക്കും ഭരണഘടന അവകാശങ്ങൾക്കും എതിരാണെന്നാണ്​ റിട്ട്​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്​. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ്​ ഭരണഘടന ബെഞ്ച്​ ശബരിമലയിൽ സ്​ത്രീ പ്രവേശനം അനുവദിച്ചത്​. ഇത്​ ഭരണഘടന ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women entrysupremcourtmalayalam newsSabarimala News
News Summary - Supremcourt on sabarimala women entry-Kerala news
Next Story