Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാരദ ചിട്ടി...

ശാരദ ചിട്ടി തട്ടിപ്പ്​: കമീഷണർ രാജീവിനെതിരെ ഗുരുതര ആരോപണങ്ങൾ -സുപ്രീംകോടതി

text_fields
bookmark_border
saradha-scam
cancel

ന്യൂഡൽഹി: പശ്​ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ്​​ കേസിൽ കൊൽക്കത്ത പൊലീസ്​ മുൻ മേധാവിയും കമീഷണറുമായ രാജീവ ്​ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ്​ നിലവിലുള്ളതെന്ന്​സുപ്രീംകോടതി. സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ട്​ പരിഗ ണിക്കു​േമ്പാഴായിരുന്നു കോടതി പരാമർശം.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്​ ആരോപണങ്ങൾക്കെതിരെ കണ്ണടക്കാനാവില്ലെന്നും ഗുരുതരമാണെന്നും നിരീക്ഷിച്ചു. രാജീവ്​ കുമാറിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു. ദീപക്​ ഗുപ്​ത, സഞ്​ജീവ്​ ഖന്ന തുടങ്ങിയവരുൾപ്പെടുന്ന ബെഞ്ച്​ 10 ദിവസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ നിർദേശിച്ചിരിക്കുന്നത്​​.

പശ്​ചിമബംഗാൾ പൊലീസ്​ മേധാവി, കൊൽക്കത്ത മുൻ പൊലീസ്​ മേധാവി, സംസ്ഥാന സർക്കാർ എന്നിവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saradha Scamsupremcourtmalayalam news
News Summary - Supremcourt on Saradha Scam-India news
Next Story