സുപ്രീംകോടതി കോഴക്കേസ് വീണ്ടും സജീവമാക്കുന്നു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം ആരോപണവിധേയനായ, സുപ്രീംകോടതി വിധിക്ക് കോഴ നൽകിയ കേസ് വീണ്ടും സജീവമാക്കി പ്രശാന്ത് ഭൂഷൺ പുനഃപരിേശാധന ഹരജി സമർപ്പിച്ചു. ഹരജി സ്വീകരിക്കാൻ ആദ്യം മടിച്ച സുപ്രീംകോടതി രജിസ്ട്രാർ, പ്രശാന്ത് ഭൂഷൺ നൽകിയ കത്തിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്. കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയ വിധിക്കെതിരെയാണ് പുനഃപരിശോധന ഹരജി. ഇത് ചീഫ് ജസ്റ്റിസ് അവഗണിച്ച നാല് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രശാന്ത് ഭൂഷൺ തുടർ നിയമനടപടിയുമായി മുന്നിട്ടിറങ്ങിയത്. ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിലൂടെ പ്രശാന്ത് ഭൂഷൺ ചെയ്തത് കോടതിയലക്ഷ്യമാണെന്നും ഇത് അത്യന്തം ഗൗരവമേറിയതാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എ.കെ. മിശ്ര, എ.എം. ഖാൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്. പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കാത്തത് ഒൗദാര്യമെന്ന നിലപാടിലായിരുന്നു അന്ന് കോടതി.
കോളിളക്കമുണ്ടാക്കിയ സുപ്രീംകോടതി കോഴക്കേസിൽ ഒഡിഷ ഹൈകോടതിയിലെ റിട്ട. ജഡ്ജി െഎ.എം. ഖുദ്ദൂസിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് കേസെടുത്തിരുന്നു. ഒരു കേസിന് അനുകൂല വിധി ലഭിക്കാൻ മൂന്നു കോടി രൂപയായിരുന്നു സംഘം ഇൗടാക്കിയിരുന്നതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യം നാടകീയ നടപടികളിലൂടെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയതിനു പിറകെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടി.
അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ചെലമേശ്വറിെൻറ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിെൻറ വിധി മറികടക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നംഗ ബെഞ്ചുണ്ടാക്കിയത്.
മെഡിക്കൽ കൗൺസിൽ അനുമതി റദ്ദാക്കിയ ലഖ്നോവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടാൻ ഖുദ്ദൂസിയും അറസ്റ്റിലായ അഞ്ചു പേരും മൂന്നു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
മറ്റു അഞ്ചു പേരോടൊപ്പം പിടിയിലായ ഖുദ്ദൂസിയുടെ വീട്ടിൽനിന്ന് 1.86 കോടി രൂപയും രേഖകളും റെയ്ഡിനിടെ സി.ബി.െഎ പിടികൂടിയിരുന്നു.
കോളജിെൻറ പ്രമോട്ടർമാരായ ബി.പി. യാദവ്, പലാഷ് യാദവ്, ഇടനിലക്കാരൻ വിശ്വനാഥ് അഗർവാൾ, ഹവാല ഇടപാടുകാരൻ രാം ദേവ് സരസ്വത്, ഖുദ്ദൂസിയുടെ സുഹൃത്ത് ഭാവന പാണ്ഡെ എന്നിവരാണ് ഖുദ്ദൂസിയുടെ കൂടെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.