Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്​ജീവ്​ ഭട്ടും ഹരേൺ...

സഞ്​ജീവ്​ ഭട്ടും ഹരേൺ പാണ്ഡ്യയും ആർ.ബി ശ്രീകുമാറും നൽകിയത്​ കള്ളമൊഴികളെന്ന് സുപ്രീംകോടതി

text_fields
bookmark_border
Supreme court
cancel

ന്യൂഡൽഹി: ഗുജറാത്ത്​ വംശഹത്യയിൽ മുൻ ഗുജറാത്ത്​ മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നന്ദ്രേ മോദിക്കെതിരെ സാക്ഷിമൊഴി നൽകിയ ഗുജറാത്തിലെ മുൻ ഐ.പി.എസ്​ ഓഫീസർമാരായ സഞജീവ്​ ഭട്ടിനും ആർ.ബി ശ്രീകുമാറിനും ദുരൂഹ സാചര്യത്തിൽ കൊല്ലപ്പെട്ട മുൻ ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യക്കും എതിരെ സുപ്രീംകോടതിയുടെ രുക്ഷ വിമർശനം. മോദി അടക്കമുള്ള ഗുജറാത്ത്​ സർക്കാറിലെ ഉന്നതർക്കെതിരെ അന്വേഷണ ആവശ്യം തള്ളിയ വിധിപ്രസ്താവത്തിലാണ്​ ഈ വിമർശനം

കലാപകാരികൾക്കെതിരെ നടപടി അരുതെന്ന്​ മുഖ്യമന്ത്രി പറഞ്ഞുവെന്ന്​ ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത്​ കോടതിയുടെ അറിവിൽ കള്ളമായിരുന്നു എന്ന്​ സുപ്രീംകോടതി വിധിയിൽ വ്യക്​തമാക്കി. അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തി​ലെ വലിയ ക്രിമിനൽ ഗുഢാലോചന' നിർമിച്ചെടുത്തത്​. എസ്​.ഐ.ടിയുടെ അന്വേഷണത്തിലൂടെ ചീട്ടുകൊട്ടാരം പോലെ ആ വാദം തകർന്നുവീണുവെന്ന്​ സുപ്രീംകോടതി അഭിപ്രായപ്പെടു.

പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും ഒച്ചപ്പാടുണ്ടാക്കാനും വേണ്ടി മാത്രമുള്ള മൊഴികളായിരുന്നു ഇവരുടേതെന്ന ഗുജറാത്ത്​ സർക്കാറിന്‍റെ വാദം സുപ്രീംകോടതി ശരിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourt Narendra Modi
News Summary - Supremcourt statement on modi case
Next Story