വിശ്വാസമോ വസ്തുതയോ? ഇഴപിരിച്ച് കോടതി
text_fieldsന്യൂഡൽഹി: വിശ്വാസമല്ല തെളിവാണ് പരിഗണിച്ചതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സു പ്രീംകോടതി കാലങ്ങളായുള്ള ഹിന്ദുക്കളുടെ വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ ബാബരി മസ ്ജിദിെൻറ ഭൂമി രാമക്ഷേത്രം ഉണ്ടാക്കാൻ വിട്ടുകൊടുക്കണമെന്ന് വിധിച്ചത് വിചിത്രമായി . കോടതിതന്നെ നിരത്തിയ പല ന്യായങ്ങൾക്കും നിരക്കാത്ത പ്രസ്താവനകളും വിധിയിൽ കടന് നുകൂടുകയും ചെയ്തു. ഇൗ വൈരുധ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം പുനഃപരിശോധന ഹരജി ക്ക് പോകുന്ന കാര്യം തീരുമാനിക്കുമെന്നാണ് സുന്നി വഖഫ് ബോർഡ് അഭിഭാഷകർ പറയുന്ന ത്.
1949 ഡിസംബർ 22ന് രാത്രി ബാബരി മസ്ജിദിനകത്ത് വിഗ്രഹം കൊണ്ടുവെച്ചത് മുസ്ലിംക ളുടെ ആരാധന സ്വാതന്ത്ര്യം തടയാനാണെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു. അങ ്ങനെയാണ് പള്ളിക്കകത്ത് ഹിന്ദുക്കൾ ആരാധന തുടങ്ങിയതെന്നും ആ നടപടി തെറ്റാണെന്നും കോടതി കൂട്ടിച്ചേർക്കുന്നു. അതിനുശേഷം 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതും തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും വിധിയിൽ പറയുന്നു. എന്നാൽ, ഇൗ രണ്ട് തെറ്റുകളും തിരുത്തി പള്ളിയിൽ നമസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് പറയുന്നതിന് പകരം ക്ഷേത്രം പണിയാൻ പള്ളിയും ചുറ്റിലുമുള്ള ഭൂമിയും വിട്ടുകൊടുക്കാൻ വിധിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
ബാബരി ഭൂമി കേസ് പോലെ വസ്തുവിന്മേലുള്ള ഒരു തർക്കം വിശ്വാസത്തിെൻറ അടിസ്ഥാനത്തിലല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീർക്കേണ്ടതെന്ന് പറഞ്ഞുതുടങ്ങിയ ചീഫ് ജസ്റ്റിസ് കാലങ്ങളായുള്ള വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ ബാബരി ഭൂമി രാമജന്മഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിധി അവസാനിപ്പിച്ചത്.
ബാബരി മസ്ജിദിെൻറ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമെൻറ ജന്മസ്ഥാനെമന്നാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നതെന്ന കാരണം പറഞ്ഞാണ് അകത്തേ പള്ളിയുടെ ഭാഗംകൂടി ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി വിധിച്ചതും. ബാബരി പള്ളിയുടെ താഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമിയെന്ന് തെളിയിക്കുന്ന രേഖകളും പ്രമാണങ്ങളും ഹിന്ദുപക്ഷം ഹാജരാക്കിയതായും അഞ്ചംഗ ബെഞ്ച് വിധിയിലില്ല. അതിനുപകരം ശ്രീരാമൻ ജനിച്ച സ്ഥലം അവിടെയാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു എന്നതിന് തെളിവുകളും സാക്ഷിമൊഴികളുമുെണ്ടന്നാണ് കോടതി വ്യക്തമാക്കിയത്.
ബാബരി മസ്ജിദിെൻറ മുറ്റം ഹിന്ദുക്കളുടെ കൈവശമാണെന്ന് സുന്നി വഖഫ് ബോർഡും അംഗീകരിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിൽ വായിച്ചതും അഭിഭാഷകരെ അമ്പരപ്പിച്ചു. കോടതിയിൽ അവർ നടത്തിയ വാദത്തിനെതിരായിരുന്നു ആ പരാമർശം. ബാബരി മസ്ജിദിെൻറ മുറ്റത്ത് പൂജ നടത്താൻ ഹിന്ദുക്കളെ ബ്രിട്ടീഷുകാർ അനുവദിച്ചത് സംഘർഷം ഒഴിവാക്കാനായിരുന്നുവെന്നും ആരാധനക്ക് മാത്രമായി നൽകിയ ആ അനുവാദം ഉടമസ്ഥതക്കുള്ള തെളിവാകില്ലെന്നുമായിരുന്നു സുന്നി വഖഫ് ബോർഡ് വാദിച്ചത്. ബാബരി മസ്ജിദിെൻറ പള്ളി മുറ്റത്ത് വന്ന് ഹിന്ദുക്കൾ പൂജ നടത്തിയതുകൊണ്ട് അത് ഹിന്ദുക്കളുടേതാകില്ല എന്ന് വ്യക്തമാക്കിയിട്ടും ആ മുറ്റം ഹിന്ദുക്കളുടെ കൈവശമാണെന്ന കാര്യത്തിൽ വഖഫ്ബോർഡ് പോലും യോജിച്ചതാണ് എന്ന് പറഞ്ഞത് കേസിലെ വഴിത്തിരിവായി. തുടർന്ന് പള്ളിമുറ്റം ഹിന്ദുക്കളുടേതെന്ന് വിധിച്ച സുപ്രീംകോടതി പള്ളിയും നടുമുറ്റവും സംബന്ധിച്ച് മാത്രമാണ് പിന്നീട് തർക്കം അവശേഷിക്കുന്നതെന്ന് പറഞ്ഞ് അത് ഹിന്ദുക്കളുടെ വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ തീർപ്പാക്കുകയും ചെയ്തു. രാംലല്ല വിരാജ്മാനും സുന്നി വഖഫ് ബോർഡും തമ്മിലുള്ള ആ തർക്കത്തിൽ തീർപ്പ് പറഞ്ഞപ്പോൾ ബാബരി മസ്ജിദിന് താഴെയാണ് രാമജന്മഭൂമിയെന്ന് കാലങ്ങളായി ഹിന്ദുക്കൾ പുലർത്തുന്ന വിശ്വാസമാണ് കോടതി കണക്കിലെടുത്തത്. പള്ളിമുറ്റത്ത് ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്നും 1857ൽ അവിടെ ബ്രിട്ടീഷ് ഭരണകൂടം വേലികെട്ടി നിയന്ത്രിച്ച സമയത്തും അതും തുടർന്നിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. പള്ളിയുടെ മുറ്റം കൈയേറി തുടങ്ങിയ പൂജ തടയുന്നതിന് പകരം ബ്രിട്ടീഷുകാർ അത് വേലികെട്ടി സൗകര്യം ചെയ്തത് പള്ളിമുറ്റം മാത്രമല്ല, നടുമുറ്റവും പള്ളി തന്നെയും ഹിന്ദുക്കളുടേതാണെന്ന വിധിയിലേക്ക് എത്തിച്ചു.
വിധിയിലെ
പ്രസക്ത ഭാഗങ്ങൾ
- ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി മുഴുവനായും രാംലല്ലക്ക്
- ഇതിനു പകരമായി കേന്ദ്ര സർക്കാറോ ഉത്തർപ്രദേശ് സർക്കാറോ മുസ്ലിംകൾക്ക് അഞ്ചേക്കർ ഭൂമി അനുവദിക്കണം. പള്ളി പണിയാനുള്ള ഈ ഭൂമി അയോധ്യയിലെ പ്രധാന സ്ഥലത്തുതന്നെയാവണം
- 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനായി കേന്ദ്ര സർക്കാർ മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപവത്കരിക്കണം
- കേസില് ഹരജി നല്കിയിരുന്ന നിര്മോഹി അഖാഡക്ക് ട്രസ്റ്റിൽ പ്രാതിനിധ്യം നൽകണം
- കെട്ടിടാവശിഷ്ടങ്ങൾക്കുമേലാണ് പള്ളിയുണ്ടാക്കിയത്. പള്ളിയുടെ മധ്യതാഴികക്കുടത്തിന്
- താഴെയാണ് രാമജന്മഭൂമി
- പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ഇസ്ലാമിക രീതിയിലുള്ള കെട്ടിടമല്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകർത്തിട്ടാണോ എന്ന കാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല
- തർക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈകോടതിയുടെ വിധി തെറ്റ്. തർക്ക ഭൂമിയിൽ നിർമോഹി അഖാഡക്കും സുന്നി വഖഫ് ബോർഡിനും അവകാശമില്ല. രാംലല്ല വിരാജ്മാനാണ് അവകാശം
- 16ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ബാബരി മസ്ജിദ് 1992ൽ തകർക്കപ്പെട്ടത് നിയമലംഘനം വഴിയായിരുന്നു
- കേസിൽ തങ്ങളുടെ വാദം തെളിയിക്കാൻ യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡിന് കഴിഞ്ഞിട്ടില്ല. എന്നാൽ, തർക്കസ്ഥലത്തെ പുറംമുറ്റം തങ്ങളുടെ കൈവശമായിരുന്നു എന്ന് തെളിയിക്കാൻ ഹിന്ദുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. 1857നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ല. പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു
- രാമെൻറ ജന്മസ്ഥലത്തിന് നിയമപരമായ വ്യക്തിത്വമില്ല. എന്നാല്, രാമന് നിയമപരമായ വ്യക്തിത്വമുണ്ട്. വിശ്വാസങ്ങളും ആചാരക്രമങ്ങളുമൊക്കെ കോടതിയുടെ പരിശോധനക്ക് അപ്പുറമുള്ള കാര്യങ്ങളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.