രഞ്ജൻ ഗൊഗോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: പദവിയിലിരിക്കെ അധികാരം ദുരുപയോഗം ചെയ്തതിന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹരജി സുപ്രീംകോടതി തള്ളി.
2018ൽ അഭിഭാഷകൻ അരുൺ രാമചന്ദ്ര ഹുബാലികർ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് ഗൊഗോയ് 2019 നവംബറിൽ വിരമിച്ചതിനാൽ ഹരജിയിൽ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഹരജി ഫയൽ ചെയ്ത മാസം മുതൽ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകൾ അയച്ചിട്ടും സുപ്രീംകോടതി രജിസ്ട്രി തെൻറ ഹരജി പട്ടികയിൽ ലിസ്റ്റ് ചെയ്തില്ലെന്ന് പരാതിക്കാരൻ പറഞ്ഞെങ്കിലും കോടതി മുഖവിലക്കെടുത്തില്ല.
അദ്ദേഹത്തിനെതിരെ അഭ്യന്തര സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു ഹരജിക്കാരെൻറ ആവശ്യം. തെൻറ പേരിലുള്ള സുപ്രീംകോടതി ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി സ്വയം തീർപ്പാക്കിയത് ജസ്റ്റിസ് ഗൊഗോയിയെ വിവാദത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.