Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിന്​ പ്രത്യേക...

കശ്​മീരിന്​ പ്രത്യേക പദവി: കേസിൽ വാദം കേൾക്കുന്നത്​ മാറ്റി

text_fields
bookmark_border
കശ്​മീരിന്​ പ്രത്യേക പദവി: കേസിൽ വാദം കേൾക്കുന്നത്​ മാറ്റി
cancel

ന്യൂഡൽഹി: ജമ്മുകശ്​മീർ സർക്കാറിന്​ പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്​ത്​ സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നത്​ സുപ്രീംകോടതി മാറ്റിവെച്ചു. 2019 ജനുവരി വരെ കേസിൽ സുപ്രീംകോടതി വാദം കേൾക്കില്ല. 1954ലാണ്​ ആർട്ടിക്കൾ 35എ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നത്​. 

കശ്​മീരിൽ ​തദ്ദേശ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ കേസ്​ പരിഗണിക്കുന്നത്​ മാറ്റിവെക്കണമെന്ന്​ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്​നം മുൻ നിർത്തിയായിരുന്നു സർക്കാറുകളുടെ ആവശ്യം. ഇത്​ കൂടി പരിഗണിച്ചാണ്​ സുപ്രീംകോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്​. രാജ്യത്തെ അഖണ്ഡതക്കെതിരാണ്​ വകുപ്പെന്ന്​ ചൂണ്ടിക്കാട്ട്​ ഒരു എൻ.ജി.ഒയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

കശ്​മീരിലുള്ള സുരക്ഷാ സേനകളെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ സുഗമമായി നടത്താനുളള ശ്രമങ്ങളിലാണ്​. ഇയൊരു സാഹചര്യത്തിൽ കേസ്​ പരിഗണിക്കുന്നത്​ മാറ്റണമെന്ന്​ കേന്ദ്രസർക്കാറിനായി ഹാജരായ അഡ്വക്കറ്റ് ജനറൽ​ കെ.കെ വേണുഗോപാൽ കോടതിയിൽ വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtmalayalam newsArticle 35AJammukashmir
News Summary - Supreme Court adjourns hearing of petitions against Article 35A till January–India news
Next Story