ഒരു കോടി രൂപ പിഴയൊടുക്കേണ്ടി വരും; പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നൽകുന്ന പരസ്യങ്ങൾ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ ഐ.എം.എ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങൾക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
നേരത്തേയും ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ കേസുകളുണ്ടായിരുന്നു. ആയുർവേദത്തെ കൂടുതൽ ഉയർത്തിക്കാട്ടുന്നതിനായി, ആധുനിക വൈദ്യശാസ്‍ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ എന്നാണ് ഐ.എം.എ ആരോപിച്ചത്.
കോവിഡ് കാലത്ത് പ്രതിരോധപ്രവർത്തനങ്ങളിൽ അലോപ്പതി ഡോക്ടർമാർക്ക് പാളിച്ച പറ്റിയെന്നും പതഞ്ജലി പ്രചരിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.