റഫാൽ ഇടപാട്: സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യ- ഫ്രാൻസ് റഫാൽ പോർ വിമാന ഇടപാട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. വിവാദ ഇടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹർ ലാൽ ശർമ്മ നൽകിയ ഹരജിയിൽ അടുത്ത ആഴ്ച വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാൻ തീരുമാനിച്ചത്. അടിയന്തര പ്രാധാന്യമുള്ള പട്ടികയിൽ ഉൾപ്പെടുത്തി അടുത്ത ആഴ്ച തന്നെ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
യുദ്ധവിമാന ഇടപാടിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
റഫാൽ കരാറിൽ വൻ അഴിമതി നടന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. യു.പി.എ ഭരണകാലത്ത് ഒപ്പുവെച്ച കരാറിനേക്കാൾ വൻതുകയാണ് ബി.ജെ.പി സർക്കാർ ഇടപാടിനായി നൽകുന്നതെന്നും സാമ്പത്തിക ക്രമക്കേട് നടന്നിട്ടുെണ്ടന്നും രാഹുൽ ആരോപിച്ചിരുന്നു.
Read more at: https://www.mathrubhumi.com/news/india/supreme-court-agrees-to-hear-petition-against-rafale-deal-next-week-1.3114837

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.