റഫാൽ: പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ
text_fieldsന്യൂഡൽഹി: റഫാൽ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാ വശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി ത ീരുമാനിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. കേസിൽ കേന്ദ്ര സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, എ.എ.പി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനഃപരിശോധന ഹരജികൾ നൽകിയത്.
ഡിസംബറിൽ പുറപ്പെടുവിച്ച വിധിയിൽ റഫാൽ ഇടപാടിൽ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ, ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെൻററി സമിതിയുടെ പരിഗണനയിലാണെന്ന് വിചാരണക്കിടയിൽ കേന്ദ്ര കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഹരജിക്കാരുടെ വാദം.
ഇതുമൂലം കോടതിയുടെ നിരീക്ഷണത്തിൽ ഗുരുതരമായ പിഴവുപറ്റിയെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇടപാടിൽ എസ്.ഐ.ടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ നേരേത്ത സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.