സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരായ ഹരജി കേൾക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യം കോവിഡിെൻറ രണ്ടാം തരംഗത്തിൽ വലയുേമ്പാഴും സെൻട്രൽ വിസ്റ്റ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരായ ഹരജികൾ കേൾക്കാമെന്ന് സുപ്രീംകോടതി. രണ്ട് ഹരജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലുത്താരയോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡൽഹി ഹൈകോടതി ഹരജികൾ കേൾക്കാൻ വിസമ്മതിച്ചിരുന്നു.
20,000 കോടി രൂപ ചെലവഴിച്ചാണ് സെൻട്രൽ വിസ്ത പദ്ധതി ഡൽഹിയിൽ ഒരുങ്ങുന്നത്. കോവിഡിെൻറ രണ്ടാം തരംഗത്തെ തുടർന്ന് ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.
പദ്ധതി പ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഭവനത്തിെൻറ നിർമാണം 2022 ഡിസംബറിൽ പൂർത്തിയാവുമെന്നാണ് സൂചന. വൈസ് പ്രസിഡൻറിെൻറ ഭവനം അടുത്ത വർഷം മേയിലും പൂർത്തിയാകും. ഇതിന് പുറമേ പുതിയ പാർലമെൻറ് മന്ദിരവും സെൻട്രൽ സെക്രട്ടറിയേറ്റും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.