യെച്ചൂരിക്ക് കശ്മീരിലെത്തി തരിഗാമിയെ കാണാം; പൗരന് എവിടെയും സഞ്ചരിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെത്തി വീട്ടുതടങ്കലിലുള്ള സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെ സന്ദർശിക്കാൻ സീത ാറാം യെച്ചൂരിക്ക് ഉപാധികളോടെ അനുമതി. സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച് സു പ്രീംകോടതിയാണ് അനുമതി നൽകിയത്. അനന്ത്നാഗിലെ മതാപിതാക്കളെ കാണാൻ പോകാൻ അലീം സഈദ് എന്ന നിയമ ബിരുദധാരിക്കും കോടതി അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്ത് എവിടെയും സഞ്ചരിക്കാൻ പൗരന് അവകാശമുണ്ട്. എന്നാൽ യാത്ര രാഷ്ട്രീയ ലക്ഷ്യത്തോടെയാകരുതെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തരിഗാമിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തരിഗാമി അടക്കം സി.പി.എം നേതാക്കളെ സന്ദർശിക്കാൻ യെച്ചൂരി ജമ്മു കശ്മീരിൽ എത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തില്‍നിന്ന് മടക്കി അയക്കുകയായിരുന്നു. ഇതേതുടർന്നാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.