ഹാഥറസ്:കുടുംബത്തിനും സാക്ഷികൾക്കും സംരക്ഷണം നൽകണം; സംഭവം ഞെട്ടിച്ചുവെന്ന് സുപ്രീംകോടതി
text_fields
ന്യൂഡല്‍ഹി: ഹാഥറസ് കേസ് ഞെട്ടല്‍ ഉളവാക്കുന്നതും അതി ഭീകരവുമായ സംഭവമായിരുന്നുവെന്ന് സുപ്രീം കോടതി. ഞെട്ടലുളവാക്കിയ സംഭവമായതുെകാണ്ടാണ് കേസ് അടിയന്തരമായി പരിഗണിച്ചതെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായങ്ങളും നൽകുമെന്നും ഉറപ്പു നൽകി.
കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കണം. പെൺകുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഇവർക്ക് സുരക്ഷ ഉറപ്പാക്കാൻ യു.പി സര്‍ക്കാർ കൈകൊണ്ട നടപടികളുെട വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ കോടതി നിർദേശിച്ചു. കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ അധ്യക്ഷനായ ബെഞ്ച് യു.പി. സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണമോ, എസ്.ഐ.ടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പിക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിൻെറ വിശദാംശങ്ങൾ ഒരാഴ്ചക്കുള്ളിൽ സത്യവാങ്മൂലത്തിലൂടെ കൈമാറാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇരയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം ആവശ്യമാണോ എന്നും അറിയിക്കണം. അഭിഭാഷകെൻറ സേവനം കുടുംബം ആവശ്യമെങ്കിൽ പേര് നിർദേശിച്ചാൽ പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
കേസ് അലഹബാദ് ഹൈകോടതിയിൽ നിന്നും മാറ്റണമെന്ന വനിത സംഘടനയുടെ ആവശ്യത്തെ ചീഫ് ജസ്റ്റിസ് തള്ളി. ഹൈകോടതിയുടെ നടപടികൾ നിരീക്ഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ൈഹകോടതി എന്തെങ്കിലും തെറ്റ് വരുത്തുകയാണെങ്കിൽ വിചാരണ മാറ്റാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സാമുദായിക സംഘർഷം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അനുമതിയോടെയാനണ് രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. യു.പി സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. ഹാഥറസ് സംഭവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.