ഏപ്രിൽ ഒന്ന് മുതൽ ഭാരത് സ്റ്റേജ്-മൂന്ന് വാഹനങ്ങളുടെ വിൽപന പാടില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഭാരത് സ്റ്റേജ്-മൂന്ന് (ബി.എസ്-3) മലനീകരണ മാനദണ്ഡമുള്ള വാഹനങ്ങൾ വിൽപന നടത്തുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്. ഏപ്രിൽ ഒന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽവരും. വിവിധ വാഹന നിർമാതാക്കളുടെ കണക്കുകൾ പ്രകാരം വിറ്റഴിയാനുള്ള ഭാരത് സ്റ്റേജ്-മൂന്ന് മാനദണ്ഡമുള്ള വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. വാണിജ്യ താൽപര്യത്തെക്കാളും പൊതുജന ആരോഗ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഏപ്രിൽ ഒന്നു മുതൽ ഭാരത് സ്റ്റേജ്-നാല് (ബി.എസ്-4) മലനീകരണ മാനദണ്ഡമുള്ള വാഹനങ്ങൾ മാത്രമെ രജിസ്റ്റർ ചെയ്ത് നൽകാവൂ എന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവ് പ്രകാരം ഭാരത് സ്റ്റേജ്-നാല് മലനീകരണ മാനദണ്ഡമുള്ള വാഹനങ്ങളെ വിൽപന നടത്താൻ സാധിക്കൂ. ഭാരത് സ്റ്റേജ്-നാല് മാനദണ്ഡമുള്ള വാഹനങ്ങളിൽ മലനീകരണ തോത് 80 ശതമാനം കുറവാണെന്ന് റിപ്പോർട്ട്.
ഭാരത് സ്റ്റേജ്-മൂന്ന് മലനീകരണ മാനദണ്ഡമുള്ള എട്ടു ലക്ഷത്തോളം വാഹനങ്ങളാണ് വിവിധ കമ്പനികളിൽ വിറ്റഴിയാതെ ഉള്ളത്. ഏപ്രിൽ ഒന്ന് വരെയുള്ള വിൽപന നിയന്ത്രണം നീട്ടണമെന്ന് കേന്ദ്രസർക്കാറിനോട് വാഹന നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വാഹന നിർമാതാക്കൾക്ക് പിന്താങ്ങുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്.
സൊസൈറ്റി ഒാഫ് ഇന്ത്യൻ ഒാട്ടോ മൊബൈൽ മാനുഫാക്ടേഴ്സ് (സി.ഐ.എ.എം), ഭാരത് സ്റ്റേജ്-മൂന്ന് പ്രകാരം നിർമിച്ചതും വിറ്റഴിയാത്തതുമായ വാഹനങ്ങളുടെ കണക്കുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുപ്രകാരം 8,24,275 വാഹനങ്ങളാണ് വിറ്റഴിയാനുള്ളത്. ഇതിൽ 96,724 കൊമേഴ്സ്യൽ വാഹനങ്ങളും 6,71,308 ഇരുചക്ര വാഹനങ്ങളും 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.