ബാബരി ഭൂമി തർക്ക കേസ്: അന്തിമ വാദം കേൾക്കൽ തുടങ്ങി; തത്സമയ സംപ്രേഷണമില്ല
text_fieldsന്യൂഡൽഹി: ദീർഘകാലം നമസ്കാരം നടക്കാത്ത ബാബരി മസ്ജിദ് പള്ളിയായി കണക്കാക്കാനാ വില്ലെന്നും ആ ഭൂമി തങ്ങൾക്ക് കൈമാറണമെന്നുമുള്ള നിർമോഹി അഖാഡയുടെ വാദത്തോടെ രാജ ്യം ഉറ്റുനോക്കുന്ന അന്തിമ നിയമയുദ്ധത്തിന് സുപ്രീംകോടതിയിൽ തുടക്കമായി.
അന്തി മവാദത്തിെൻറ തത്സമയ വെബ് സംേപ്രഷണം വേണമെന്ന ആർ.എസ്.എസ് നേതാവ് ഗോവിന്ദാചാര ്യയുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളി. ചൊവ ്വാഴ്ച ബാബരി ഭൂമി കേസിൽ അന്തിമവാദം തുടങ്ങിയപ്പോൾ തന്നെ ഗോവിന്ദാചാര്യക്കു വേണ്ടി ഹാജരായ അഭിഭാഷകൻ സംപ്രേഷണം വേണമെന്ന് ബോധിപ്പിച്ചു. എന്നാൽ, ഏതെങ്കിലും തരം വിഡിയോ, ഓഡിയോ റെക്കോഡിങ് അനുവദിക്കാനാകില്ലെന്നായിരുന്നു ബെഞ്ച് നിലപാട്.
തുടർന്നാണ് നിർമോഹി അഖാഡക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ സുശീൽ െജയ്ൻ വാദം തുടങ്ങിയത്. ബാബരി മസ്ജിദ് നിൽക്കുന്ന ഭൂമിക്കായി ആദ്യമായി കോടതിയെ സമീപിച്ചത് തങ്ങളാണെന്നും അതിന് ശേഷമാണ് സുന്നി വഖഫ് ബോർഡ് കോടതിയിലെത്തുന്നെതന്നും അദ്ദേഹം ബോധിപ്പിച്ചു. രാം ലല്ല ഇപ്പോൾ നിൽക്കുന്ന ഭൂമിക്കായി 1934ൽ തന്നെ അഖാഡക്കായി അവകാശം ഉന്നയിച്ചിട്ടുണ്ടെന്നും 1959ൽ ഹരജി നൽകിയിട്ടുണ്ടെന്നും സുന്നി വഖഫ് ബോർഡ് തർക്കഭൂമിയിൽ അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് 1961ൽ മാത്രമാണെന്നും ജെയ്ൻ തുടർന്നു.
രാം ലല്ല സ്ഥിതിചെയ്യുന്ന ഭൂമി അഖാഡയുടേതായിരുന്നു എന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ ഉടമസ്ഥാവകാശമാണോ കൈവശാവകാശമാേണാ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തിരിച്ചുചോദിച്ചു. കൈവശം വെച്ചത് കൊണ്ടുണ്ടായ അവകാശമെന്ന് അഭിഭാഷകൻ വ്യക്തത വരുത്തി. ക്ഷേത്രമോ, പ്രതിഷ്ഠയോ ഉണ്ടായിരുന്നതിന് തെളിവില്ല എന്നാണല്ലോ അലഹാബാദ് വിധിയിൽ പറയുന്നതെന്നും തെളിവ് കാണിക്കണമെന്നും ചീഫ് ജസ്റ്റിസും കൂട്ടിച്ചേർത്തു.
ആദ്യദിനം തന്നെ ഉടക്കി ധവാനും ചീഫ് ജസ്റ്റിസും
ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ അന്തിമ വാദത്തിെൻറ ആദ്യ ദിവസം തന്നെ സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകനും ചീഫ് ജസ്റ്റിസും തമ്മിലുടക്കി. താങ്കളുടെ ഭാഗം വാദിക്കാൻ അവസരം ലഭിക്കുമെന്നും ആരും തടസ്സപ്പെടുത്തില്ലെന്നുമുള്ള കാര്യത്തിൽ സംശയമുണ്ടോ എന്ന ചോദ്യത്തിന് കുറച്ച് സംശയമുണ്ട് എന്ന് സുന്നി വഖഫ് ബോർഡിനു വേണ്ടി ഹാജരാകുന്ന അഡ്വ. രാജീവ് ധവാൻ മറുപടി നൽകിയതാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ പ്രകോപിപ്പിച്ചത്.
കോടതിയുടെ അന്തസ്സിടിക്കരുതെന്ന് ധവാനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. നിർമോഹി അഖാഡയുടെ അഭിഭാഷകൻ സുശീൽ ജെയിനിനോട് എഴുതിനൽകിയ വാദങ്ങളിൽ ഇനിയുള്ളതൊന്നിനും പ്രാധാന്യമില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ ഇടപെട്ട ധവാൻ ഇനിയുള്ളതൊന്നും പ്രാധാന്യമുള്ളതല്ല എന്നാണോ ഇൗ പറയുന്നതെന്ന് തിരിച്ചുചോദിച്ചു.
താങ്കൾക്ക് വാദിക്കാൻ അവസരം ലഭിക്കുമെന്നും ആരും അത് തടസ്സപെടുത്തില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിെൻറ ആദ്യ മറുപടി. ഞാനുമങ്ങനെ പ്രതീക്ഷിക്കുന്നുവെന്ന് ധവാൻ ഇതിനോട് പ്രതികരിച്ചപ്പോൾ അതിൽ സംശയം ഉണ്ടോ എന്നായി ചീഫ് ജസ്റ്റിസ്. കുറച്ച് സംശയമുണ്ടെന്നായിരുന്നു ധവാെൻറ പ്രതികരണം.
അതോടെ ധവാൻ, താങ്കൾ കോടതിയുടെ അന്തസ്സ് ഇടിക്കരുതെന്ന മുന്നറിയിപ്പായി. ‘താങ്കളൊരു ചോദ്യമുന്നയിച്ചു, ഞാനതിന് ഉത്തരവും നൽകി’ എന്ന് അതിനും ധവാൻ മറുപടി പറഞ്ഞു. താങ്കൾ കോടതിയുടെ ഒാഫിസറാണെന്നും ഉത്തരം പറയാൻ ഒരു രീതിയുണ്ടെന്നുമുള്ള ചീഫ് ജസ്റ്റിസിെൻറ ഒാർമപ്പെടുത്തലോടെയാണ് ഉടക്ക് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.