കാവേരി പ്രശ്നത്തില്‍ തുടര്‍ച്ചയായി വാദംകേള്‍ക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണാടകയും കേരളവും സമര്‍പ്പിക്കുന്ന അപ്പീലുകളില്‍ തുടര്‍ച്ചയായി വാദംകേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ്, എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച്, പ്രശ്നത്തില്‍ 2016 ഒക്ടോബര്‍ 18ലെ വിധി അന്തിമവിധി വരെ ബാധകമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തമിഴ്നാടിന് 2000 ഘനഅടി വെളം നല്‍കാന്‍ ഒക്ടോബറിലെ വിധിയില്‍ കര്‍ണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ കാവേരി നദീജല പ്രശ്നപരിഹാര ട്രൈബ്യൂണലിനെതിരെ നല്‍കിയ അപ്പീലുകള്‍ നിലനില്‍കുന്നതാണോ എന്നതാണ് കോടതി ആദ്യം പരിശോധിക്കുകയെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു.
കാവേരി വിഷയം പഠിക്കുന്ന ഉന്നതാധികാര കമ്മിറ്റി റിപ്പോര്‍ട്ടിലെ വാദങ്ങളും കേള്‍ക്കും. പ്രശ്നത്തില്‍ ടൈബ്യൂണലിന്‍െറ വിധി അന്തിമമാണെന്നും സുപ്രീംകോടതിക്ക് അപ്പീലുകള്‍ പരിഗണിക്കാനാവില്ളെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.
എന്നാല്‍, ഭരണഘടന പ്രകാരം തങ്ങളുടെ അപ്പീലുകള്‍ നിലനില്‍ക്കുന്നതാണെന്നാണ് സംസ്ഥാനങ്ങളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.