ബാബരി മസ്ജിദ്: യു.പി സർക്കാറിനെതിരായ കോടതിയലക്ഷ്യ കേസുകൾ അവസാനിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 1992ൽ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാറിനും ഉദ്യോഗസ്ഥർക്കുമെതിരായ കോടതിയലക്ഷ്യ ഹരജികൾ ചൊവ്വാഴ്ച സുപ്രീം കോടതി അവസാനിപ്പിച്ചു. മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ച സുപ്രീം കോടതിയുടെ 2019ലെ വിധി കണക്കിലെടുത്താണ് കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചത്.
മസ്ജിദ് തകര്‍ത്തത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജികളിലെ നടപടികൾക്കാണ് തീർപ്പ് കൽപ്പിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇത് തടയാന്‍ ഉത്തർ പ്രദേശ് സർക്കാറിനും സംസ്ഥാന പൊലീസിനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജികള്‍ സുപ്രിംകോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നത്.
ഹരജി നൽകിയ മുഹമ്മദ് അസ്‌ലം ഭൂരെ 2010ൽ അന്തരിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ, വിഷയത്തിൽ ഒന്നും നിലനിൽക്കുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.