തിരിച്ചയച്ച അമിതേഷ് ബാനർജിയുടെ പേര് വീണ്ടും ശിപാർശ ചെയ്ത് കൊളീജിയം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന് അനഭിമതനായ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് ആകിൽ ഖുറൈശിയെ സുപ്രീംകോടതി ജഡ്ജിയാകാനുള്ള പട്ടികയിൽ നിന്ന് മാറ്റിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയം സമാനമായ തരത്തിൽ കേന്ദ്രം തിരിച്ചയച്ച അമിതേഷ് ബാനർജിയുടെ പേര് ഹൈകോടതി ജഡ്ജിയാകാൻ വീണ്ടും ശിപാർശ െചയ്തു. ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ ജയിലിലടച്ചതായിരുന്നു ജസ്റ്റിസ് ആകിലിനോടുള്ള അതൃപ്തിയെങ്കിൽ ഗോധ്രയിലെ ട്രെയിൻ തീവെപ്പിൽ ഗൂഢാലോചനയില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസ് യു.സി. ബാനർജിയുടെ മകനായതാണ് അമിതേഷിന് വിനയായത്. കൊൽക്കത്ത ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനായ അമിതേഷ് ബാനർജിയുടെ പേര് 2019ൽ അന്നത്തെ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു.
രണ്ടു വർഷം കഴിഞ്ഞ് ഇൗയിെടയാണ് ആ ഫയൽ മടക്കിയത്. എന്നാൽ, വീണ്ടും കേന്ദ്രത്തിലേക്ക് അയക്കാൻ കൊളീജിയം തീരുമാനിക്കുകയായിരുന്നു. 2004ൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം അന്നെത്ത കേന്ദ്ര െറയിൽമന്ത്രിയാണ് ഗുജറാത്ത് വംശഹത്യക്കുള്ള പ്രകോപനമായി പറയുന്ന ഗോധ്ര ട്രെയിൻ തീവെപ്പിനെ കുറിച്ച് അന്വേഷണത്തിന് ജസ്റ്റിസ് യു.സി. ബാനർജി അധ്യക്ഷനായ കമീഷനെ നിയമിച്ചത്. സബർമതി എക്സ്പ്രസിെൻറ എസ്.6 കോച്ചിൽ ഉണ്ടായ തീവെപ്പ് അേന്വഷിക്കാൻ ഗുജറാത്തിലെ മോദി സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാനാവതി അധ്യക്ഷനായ കമീഷെൻറ റിപ്പോർട്ടിന് വിരുദ്ധമായി തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഗൂഢാേലാചനയില്ലെന്നുമായിരുന്നു ബാനർജി കമീഷെൻറ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.