ജസ്റ്റിസ് ജോസഫിനെ കൊളീജിയം കൈവിടില്ല
text_fieldsന്യൂഡല്‍ഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കരുതെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കേണ്ടെന്നും ശിപാർശ തിരിച്ചയച്ചാൽ വീണ്ടും സർക്കാറിലേക്ക് അയക്കാനും സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചതായി സൂചന. ഒരുമാസം മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിന് അയച്ച സുപ്രീംകോടതി ജഡ്ജിമാരുടെ ശിപാർശയിൽ നിന്നാണ് ജസ്റ്റിസ് ജോസഫിെൻറ പേര് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയത്.
കേന്ദ്രം ശിപാർശ തിരിച്ചയച്ചിട്ടില്ലെന്നും അയച്ചാൽ തിരിച്ചയക്കാനാണ് തീരുമാനമെന്നും കൊളീജിയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് മുൻകൂട്ടിക്കണ്ടാണ് ഹൈകോടതി ചീഫ് ജസ്റ്റിസുമാരിൽനിന്ന് ഒരാളുടെ പേര് മാത്രം ജനുവരി 10ന് അയച്ച ശിപാർശയിൽ ഉൾപ്പെടുത്തിയതെന്ന് ഒരു കൊളീജിയം അംഗം വ്യക്തമാക്കി. ജഡ്ജിക്കുവേണ്ട എല്ലാ യോഗ്യതയും പൂർത്തിയാക്കിയ അദ്ദേഹത്തിെൻറ ശിപാർശയിൽ കേന്ദ്രം എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് അംഗം പറഞ്ഞു.
ജസ്റ്റിസ് ജോസഫ് അന്തർസംസ്ഥാന ൈഹകോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ 45ാം സ്ഥാനത്താണെന്നും അദ്ദേഹത്തിന് മുകളിലുള്ള 12 പേരും ഹൈകോടതി ചീഫ് ജസ്റ്റിസുമാരാണെന്നുമുള്ള ന്യായമാണ് കേന്ദ്ര സർക്കാർ ഉയർത്തുന്നത്. എന്നാൽ, യോഗ്യതയുള്ളവരെ സീനിയോറിറ്റി മറികടന്ന് നിയമിക്കാമെന്നതാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.