ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി: ഹരജികളിൽ സുപ്രീംകോടതി വാദം കേൾക്കൽ തുടരും
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്ന ഭരണ ഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർ ക്കാർ നടപടിക്കെതിരെയുള്ള വിവിധ ഹരജികളിൽ സുപ്രീംകോടതി ഇന്നും വാദം കേൾക്കൽ തുടരും.
ജസ്റ്റിസ് എൻ.വി രമണയു ടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച ഹരജികളിൽ വാദം കേട്ടിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് ജമ്മുകശ്മീരിെൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ നീക്കുകയും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീർ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്തത്. ഇത്തരത്തിൽ വിഭജിച്ചതിെൻറ നിയമ സാധുതയും കോടതി പരിശോധിക്കും.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നിരവധി ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.