Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലിനീകരണം: ഡൽഹി...

മലിനീകരണം: ഡൽഹി സർക്കാറിന് സുപ്രീംകോടതി വിമർശനം

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: വാ​യു​മ​ലി​നീ​ക​ര​ണം ഉ​യ​ർ​ന്ന​തോ​തി​ൽ തു​ട​ര​വെ ഡ​ൽ​ഹി സ​ർ​ക്കാ​റി​ന് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഗ്രേ​ഡ​ഡ് റെ​സ്പോ​ൺ​സ് ആ​ക്ഷ​ൻ പ്ലാ​ൻ സ്റ്റേ​ജ് -മൂ​ന്ന് (ജി.​ആ​ർ.​എ.​പി-3) ന​ട​പ്പാ​ക്കാ​ൻ വൈ​കി​യ​തി​നെ വി​മ​ർ​ശി​ച്ച കോ​ട​തി ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ല​വി​ലെ ജി.​ആ​ർ.​എ.​പി-4 നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. അ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ആ​ക്ഷ​ൻ പ്ലാ​ൻ ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത്.

ഒ​ന്ന‍ു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളും 11ാം ക്ലാ​സും പൂ​ര്‍ണ​മാ​യി ഓ​ണ്‍ലൈ​നാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ, 12ാം ക്ലാ​സ് വ​രെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​നാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് എ.​എ​സ്. ഓ​ക്ക, ജ​സ്റ്റി​സ് എ.​ജി. മ​സി​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക അ​പ​രാ​ജി​ത സി​ങ് ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Air Pollution
News Summary - Supreme Court Criticizes Delhi Govt Over Air Pollution
Next Story