ബാബരി ഭൂമി കേസ്: ജനുവരി 10ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ബാബ്രി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി പത്തിലേക്ക് മാറ്റ ി. കേസ് പുതിയ ബെഞ്ച് പരിഗണിക്കുമെന്നും വാദം കേൾക്കുന്ന തിയതി 10ന് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
കേ സ് തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികൾ വന്നിട്ടുണ്ടെന്നും അതിനാൽ കേസ് കേൾക്കാനായി 10 ലേക്ക് മാറ്റ ുകയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എസ്.കെ കൗൾ എന്നിവരുൾപെടുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് ഉൾപ്പെടുന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാംലല്ല എന്നിവക്ക് നൽകി 2010ൽ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച ഹരജികളിലാണ് വാദംകേൾക്കുക. 14 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
കേസ് ഉടൻ പരിഗണിക്കണമെന്ന ഉത്തർപ്രദേശ് സർക്കാറിന്‍റെ ആവശ്യം ഒക്ടോബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. 100 വർഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യു.പി സർക്കാർ വാദം.
ഇതിനു പിന്നാലെ രാമക്ഷേത്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകളില്‍നിന്നും ആവശ്യവും ഉയര്‍ന്നു. ബി.ജെ.പിക്കുള്ളിലും ക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് വേണമെന്ന് ആവശ്യമുയർന്നിരുന്നു. തർക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, റാം ലല്ല എന്നിവക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു കോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.