ചീഫ് ജിസ്റ്റിസിെനതിരായ പരാതി; ജഡ്ജിമാർ ബോബ്ഡെയെ കണ്ടത് നിഷേധിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്ന ജസ്റ്റിസ് എസ്.എ ബോബ്ഡെയുമായി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടൺ നരിമാൻ എന്നിവർ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് സുപ്രീംകോടതി.
വെള്ളിയാഴ്ച രാത്രി മൂവരും കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന് സുപ്രീംകോടതി പ്രസ്താവനയിലൂടെ അറിയിച്ചു. സുപ്രീംകോടതി സെക്രട്ടറി ജനറലിൻെറ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വാർത്ത നിഷേധിച്ചത്. പ്രമുഖ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുന്നത് നിർഭാഗ്യകരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസിൽ സുപ്രീംകോടതിയിെല മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങൾ ഇല്ലാതെ തെന്ന ആഭ്യന്തര സമിതി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ് ജസ്റ്റിസിനെതിരായ കേസിൽ അന്വേഷണം നടത്തരുതെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടൺ നരിമാൻ എന്നിവർ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണ സമിതി അംഗമായ ജസ്റ്റിസ് ബോബ്ഡെെയ കണ്ടാണ് ഇരുവരും നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്.
പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം നടത്തിയാൽ അത് സുപ്രീംകോടതിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുമെന്നും ഇരുവരും വ്യക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി ഉന്നയിച്ചത്. രഞ്ജൻ ഗൊഗോയിയുെട വസതിയില ജോലി ചെയ്യുന്ന കാലത്ത് ജസ്റ്റിസ് കയറിപ്പിടിെച്ചന്നും എതിർത്തതോടെ ജോലിയിൽ നിന്ന് പുറത്താക്കുകയും പലരീതിയിൽ ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്ക് അയച്ച കത്തിലായിരുന്നു ആരോപണം. ആരോപണം അന്വേഷിക്കൻ എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിൽ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. നേരത്തെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിക്ക് മുമ്പാകെ ഇനി ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.