ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: െഎ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.െഎയോട് വിശദ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
ജസ്റ്റിസ് ജെയിൻ സമിതി റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും ഇതിെൻറ അടിസ്ഥാനത്തിൽ സി.ബി.ഐക്ക് തുടർ നടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ട് മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്താനോ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനോ പാടില്ല. മുദ്രവെച്ച കവറിൽ റിപ്പോർട്ട് കൈമാറണമെന്നും കോടതി സി.ബി.െഎക്ക് നിർദേശം നൽകി.
അതീവ ഗൗരവമേറിയ കാര്യങ്ങളാണ് ചാരക്കേസ് ഗൂഢാലോചനയിൽ നടന്നതെന്ന് ജെയിൻ സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബെഞ്ച് വ്യക്തമാക്കി. സി.ബി.െഎ അന്വേഷണത്തെ കേന്ദ്ര സർക്കാറിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുകൂലിച്ചു.
റിപ്പോർട്ടിെൻറ പകർപ്പ് പരാതിക്കാരായ തങ്ങൾക്ക് വേണമെന്ന നമ്പി നാരായണെൻറ അഭിഭാഷകെൻറ ആവശ്യം കോടതി പരിഗണിച്ചില്ല. ജെയിൻ സമിതി ഒരിക്കൽ പോലും തന്നെ സമീപിച്ചിട്ടില്ലെന്ന് വാദം കേൾക്കുന്നതിനിടെ ചാരക്കേസ് അന്വേഷിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസ് കോടതിയെ അറിയിച്ചു. എന്നാൽ, കുറ്റാരോപിതരുടെ വാദം കേൾക്കാനാണ് സമിതിയെ നിയമിച്ചതെന്ന് കോടതി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷനൽ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുൻ അഡി.ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ അംഗങ്ങളുമായ അന്വേഷണ സമിതി 2018 സെപ്റ്റംബർ 14നാണ് രൂപവത്കരിച്ചത്. 1994 ലെ െഎ.എസ്.ആർ.ഒ ചാരക്കേസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ് അന്വേഷിച്ചത്.
1994ലെ െഎ.എസ്.ആർ.ഒ ചാരക്കേസിെൻറ അന്വേഷണം നടത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യു, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.െഎ പിന്നീട് കണ്ടെത്തി. ചാരക്കേസ് കെട്ടിച്ചമച്ചതിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം നിർണയിക്കാൻ സുപ്രീംകോടതി നിർദേശിച്ച പ്രകാരമാണ് ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായി സമിതി രൂപീകരിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.