നിർഭയ: രാഷ്ട്രപതി ദയാഹരജി നിരസിച്ചതിനെതിരായ വിനയ് ശർമ്മയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദയാഹരജി നിരസിച്ചതിനെതിരെ നിർഭയ കേസ് പ്രതി വിനയ് ശർമ്മ നൽകിയ ഹരജി സുപ്രീംകോടതി തള്ള ി. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. കഴിഞ്ഞ ദിവസം ഹരജി വിധിപറയാൻ മാറ്റിയിരുന്നു.
ഫെബ്രുവരി ഒന്നിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിനയ് ശർമ്മയുടെ ദയാഹരജി തള്ളിയത്. നിയമപ്രകാരമുള്ള നടപടികൾ പാലിച്ചല്ല രാഷ്ട്രപതി ദയാഹരജി തള്ളിയതെന്ന വാദമാണ് കോടതിയിൽ വിനയ് ശർമ്മയുടെ അഭിഭാഷകൻ ഉയർത്തിയത്. വിനയ് ശർമ്മയുടെ മെഡിക്കൽ റിപ്പോർട്ട്, സാമൂഹിക അന്വേഷണ റിപ്പോർട്ട് തുടങ്ങിയവയൊന്നും രാഷ്പ്രതിയുടെ മുമ്പിലെത്തിയില്ലെന്നാണ് വാദം. എന്നാൽ, സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല.
ദയാഹരജി തള്ളിയതിനെതിരെ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിങ് നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കേസിൽ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ വധശിക്ഷ വിചാരണ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
അതേസമയം, മറ്റൊരു പ്രതി പവൻ ഗുപ്തക്ക് പിഴവു തിരുത്തൽ ഹരജി സമർപ്പിക്കാൻ വിചാരണ കോടതി അഭിഭാഷകനെ നിയോഗിച്ചു. നിയമസഹായ അതോറിറ്റി നിർദേശിച്ച അഭിഭാഷകനെ ഇദ്ദേഹം നിരസിച്ചതിനെ തുടർന്നാണ് കോടതി ഇടപെട്ടത്. പുതിയ മരണവാറൻറ് പുറപ്പെടുവിക്കണമെന്ന ഹരജികളിൽ വാദം കേൾക്കുന്നത് അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.