Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യ’യുടെ പേര്​...

‘ഇന്ത്യ’യുടെ പേര്​ മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി

text_fields
bookmark_border
‘ഇന്ത്യ’യുടെ പേര്​ മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി
cancel

ന്യൂഡൽഹി: ഇന്ത്യയുടെ പേര്​ ഭാരതം​ എന്നാക്കാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ഡൽഹി സ്വദേശി നൽകിയ ഹരജി സുപ്രീം​ േകാടതി തള്ളി. ഹരജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാൻ ഹരജിക്കാരനോട്​ കോടതി നിർദേശിക്കുകയും ചെയ്​തു. ഡൽഹി നിവാസിയായ നമ എന്നയാളാണ്​ ഹരജി നൽകിയത്​. 

ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തി​​െൻറ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കാൻ അനുയോജ്യമായ സമയം ഇതാണെന്ന്​ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. കൊ​േളാണിയൽ ഭരണത്തി​​െൻറ കെട്ട്​ മാറാത്തത്​ കൊണ്ടാണ്​ ഇന്ത്യ എന്ന പേര്​ നില നിർത്തുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. 

രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തി​​െൻറ പേരും മാറ്റണ​ം എന്നായിരുന്നു ആവശ്യം.  'ഭാരത്' നു പകരം കൊളോണിയൽ ശക്തികൾ  ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് അദ്ദേഹം വാദിച്ചത്. 

2014 -ൽ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര്  'ഭാരതം' എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയിൽ കൊണ്ടുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharathammalayalam newsindia news
News Summary - Supreme Court Dismisses Plea to Change India’s Name to ‘Bharat’
Next Story