ചീഫ് ജസ്റ്റിസ് പദവി ദുരുപയോഗം ചെയ്തു; രഞ്ജൻ ഗോഗോയിക്കെതിരായ ഹരജി തള്ളി
text_fieldsന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി ജഡ്ജിയായിരിക്കുന്ന സമയത്ത് ഗോഗോയ് പക്ഷപാതപരമായി പെരുമാറിയെന്നാണ് ഹരജിയിലെ ആരോപണം. ഗോഗോയ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചുവെന്നും അതിനാൽ ഹരജി നില നിൽക്കില്ലെന്നുമുള്ള പരാമർശത്തോടെയാണ് തള്ളിയത്.
2018ലാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. എന്നാൽ, സുപ്രീംകോടതി രജിസ്റ്ററി ഹരജി ലിസ്റ്റ് ചെയ്തില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സുപ്രീംകോടതി രജിസ്റ്ററിക്ക് കത്തയച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിക്കാരൻ വ്യക്തമാക്കുന്നു.
ജൂലൈ 2016നാണ് ഒരു കേസിലെ വിധിയിൽ ഗോഗോയ് പക്ഷപാതപരമായാണ് ഇടപ്പെട്ടതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.