ജയലളിതയുടെ മരണം: ശശികല പുഷ്പയുടെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സി. ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് എ.െഎ.എ.ഡി.എം.കെയിൽ നിന്നും പുറത്താക്കിയ ശശികല പുഷ്പ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും എന്തുസംഭവിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി ഭരണഘടന ആർട്ടിക്കിൾ 32 അടിസ്ഥാനമാക്കിയാണ് ഹരജി നൽകിയിരുന്നത്. സമാനമായ ഹരജികൾ മദ്രാസ് ഹൈകോടതിയിൽ പരിഗണനയിലുണ്ട്. അതിനാൽ ഹരജി തള്ളുകയാണെന്നും വിഷയത്തിൽ ശശികല പുഷ്പക്ക് വ്യക്തി താൽപര്യങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട് തെലുഗു യുവ ശക്തി എന്ന സംഘടനയുടെ ഹരജിയും സുപ്രീംകോടതി തള്ളി. ആർട്ടിക്കിൾ 32 നു കീഴിൽ വീണ്ടും ഹരജി നൽകരുതെന്നും കോടതി താക്കീത് നൽകി.
ജയലളിതക്ക് നല്‍കിയ ചികിത്സകള്‍ വെളിപ്പെടുത്തണം, ജീവന്‍ സഹായ ഉപകരണങ്ങളെ സംബന്ധിച്ച് വ്യക്തമാക്കണം, ചികിത്സാവിവരങ്ങള്‍ പരിശോധിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരും ഉള്‍പ്പെട്ട സമിതിയെ നിയമിക്കണം, ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണം എന്നീ ആവശ്യങ്ങളിൽ നിരവധി ഹരജികൾ മദ്രാസ് ഹൈകോടതി ഫയലിൽ സ്വീകരിച്ചിരുന്നു.ഹരജികള്‍ ഒരുമിച്ച് ഈ മാസം ഒമ്പതിന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത അണുബാധയത്തെുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് മരണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.