ലോക്സഭ ഫലത്തിലെ പൊരുത്തക്കേട്: തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല
text_fieldsന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിലെ പൊരുത്തക്കേടുകൾക്ക് മറുപടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സുപ്രീം കോടതി വീണ്ടും നാലാഴ്ച സമയം നൽകി. കഴി ഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും മണ്ഡലം തിരിച്ച് പ്രസ ിദ്ധപ്പെടുത്തണമെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഹരജി ഇതോടൊന ്നിച്ചുണ്ട്.
കമീഷൻ പ്രസിദ്ധീകരിച്ച ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ വ്യത്യാസവും പൊരുത്തക്കേടുകളുമുണ്ടെന്നുകാണിച്ച് ഡിസംബറിൽ നൽകിയ ഹരജിയാണിതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷൻ മറുപടി നൽകിയില്ലെന്ന് ഭൂഷൺ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിവിപാറ്റ് സ്ലിപ്പുകൾ ഒരുവർഷം സൂക്ഷിക്കണമെന്ന ചട്ടം കമീഷൻ ലംഘിച്ചുവെന്നും നാല് മാസത്തിനുള്ളിൽ അവ നശിപ്പിച്ചുവെന്നും ഭൂഷൺ തുടർന്നു. ഇത് കേട്ടപ്പോൾ, ഏത് ചട്ടത്തിലാണ് ഒരു വർഷം സംരക്ഷിക്കണമെന്ന് പറയുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ ചോദ്യം.
തെരഞ്ഞെടുപ്പ് നടത്തിപ്പിെൻറ 94ാം ചട്ടത്തിൽ എന്ന് ഭൂഷൺ മറുപടി നൽകി. ഹരജി നൽകിയ ശേഷം വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇൗ വിവരം പുറത്തുവന്നതെന്നും ഭൂഷൺ കൂട്ടിച്ചേർത്തു. തുടർന്ന് കമീഷന് മറുപടി നൽകാൻ നാലാഴ്ച സമയം കൂടി അനുവദിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
ഭൂഷൺ ഉന്നയിച്ച വിഷയം ഹരജിയായി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളിലൂടെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കരുതെന്നും സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും അസോസിയേഷൻ ഫോർ െഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.