വിദ്യാർഥികളുടെ ആത്മഹത്യ: ഇടപെട്ട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആവർത്തിച്ചുള്ള വിദ്യാർഥി ആത്മഹത്യ കേസുകളിൽ ഇടപെട്ട് സുപ്രീംകോടതി. വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത്തരം സംഭവങ്ങൾ തടയാനുമായി ദേശീയ ദൗത്യസംഘം രൂപവത്കരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടാണ് ചെയർപേഴ്സൻ.
വനിത-ശിശു വികസന മന്ത്രാലയം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ, സാമൂഹിക നീതി, ശാക്തീകരണം, നിയമകാര്യ സെക്രട്ടറിമാർ എന്നിവർ സമിതിയിലെ എക്സ്-ഒഫിഷ്യോ അംഗങ്ങളാകും. 2023ൽ ഡൽഹി ഐ.ഐ.ടി വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് ഡൽഹി പൊലീസിന് നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.