സുപ്രീംകോടതി നടപടികൾ തത്സമയം; പിന്തുണച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നടപടികളിൽ സുതാര്യത കൊണ്ടുവരുന്നതിന് വിചാരണ നടപടികൾ തത്സമയം കാണിക്കണമെന്ന ആവശ്യെത്ത കേന്ദ്ര സർക്കാർ പിന്തുണച്ചു. അടച്ചിട്ട കോടതികളിലുള്ള കേസുകൾ, മാനഭംഗക്കേസുകൾ, വിവാഹ തർക്കങ്ങൾ എന്നിവയെ ഇവയിൽ നിന്നൊഴിവാക്കാമെന്നും കേന്ദ്രം ബോധിപ്പിച്ചു. തുടർന്ന് ഇതിനായി മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
മുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിരാ ജയ്സിങ്, നിയമ വിദ്യാർഥി സ്വപ്നിൽ ത്രിപാഠി എന്നിവർ നൽകിയ ഹരജിയെ പിന്തുണച്ചാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാട് വ്യക്തമാക്കിയത്. ഭരണഘടന ബെഞ്ചിെൻറ കേസുകൾ മാത്രമല്ല, മുഴുവൻ ബെഞ്ചുകളിലെ കേസുകളും ലൈവായി കാണിക്കണമെന്നാണ് കേന്ദ്ര നിലപാടെന്ന് അേദ്ദഹം പറഞ്ഞു.
കേസിൽ എന്തു സംഭവിക്കുന്നുവെന്ന് ഹരജിക്കാർക്ക് നേരിട്ട് അറിയാൻ അവസരം ലഭിക്കും. കോടതിയിൽ അഭിഭാഷകൻ എങ്ങനെ വാദിച്ചുവെന്നറിയാനും ഇതുവഴി സാധിക്കുമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. രണ്ടാമതൊരാൾ വഴി വിവരമറിയുന്നത് ഒഴിവാക്കാനും തെറ്റായ കോടതി റിപ്പോർട്ടിങ് തടയാനും ലൈവായി കാണിക്കുന്നതിലൂടെ കഴിയുമെന്ന് ഇന്ദിരാ ജയ്സിങ് ബോധിപ്പിച്ചു. ഇത് ഭരണഘടനാപരമായ അവകാശമാണെന്നും അവർ പറഞ്ഞു.
ദേശീയ പ്രാധാന്യമുള്ള ആധാർ, ശബരിമല സ്ത്രീ പ്രവേശം, പാഴ്സി സ്ത്രീകളുെട മതപരമായ അസ്തിത്വം തുടങ്ങിയ കേസുകൾ ജനങ്ങൾക്കറിയാൻ താൽപര്യമുണ്ടാകുമെന്ന് ജയ്സിങ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മാർച്ചിൽ കോതി മുറിക്കകത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് കീഴ്കോടതികളിലും സി.സി.ടി.വി വെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.