Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1991ലെ ആരാധനാലയ...

1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

text_fields
bookmark_border
1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ 1947 ആ​ഗ​സ്റ്റ് 15ലെ ​ത​ൽ​സ്ഥി​തി നി​ല​നി​ർ​ത്താ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മം റ​ദ്ദാ​ക്കാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക ബെ​ഞ്ച് ഈ ​മാ​സം 12ന് ​വാ​ദം കേ​ൾ​ക്കും.

ആ​രാ​ധ​നാ​ല​യ നി​യ​മം ലം​ഘി​ച്ച് കോ​ട​തി​ക​ൾ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നി​ര​വ​ധി മു​സ്‍ലിം പ​ള്ളി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഹ​ര​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വൈ​കീ​ട്ട് 3.30നാ​ണ് കേ​സ് കേ​ൾ​ക്കു​ക.

‘ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ന്റെ സ്വ​ഭാ​വം മാ​റ്റു​ന്ന​തി​നെ മാ​ത്ര​മേ നി​യ​മം ത​ട​യു​ന്നു​ള്ളൂ​വെ​ന്നും അ​തി​ന്റെ മു​ൻ സ്വ​ഭാ​വം എ​ന്താ​യി​രു​ന്നു​വെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത് ആ​രെ​യും ത​ട​യു​ന്നി​ല്ല’ എ​ന്നും ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന​പ്പോ​ൾ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ന​ട​ത്തി​യ നി​രീ​ക്ഷ​ണം ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​മ​ത്തി​ന്റെ സാ​ധു​ത സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്.

വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് കേ​സി​ലാ​യി​രു​ന്നു ഇ​ത്. സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദ് കേ​സി​ൽ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ് വി​ഷ​യം അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ലേ​ക്ക് വി​ടു​ക​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ച​ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചെ​യ്ത​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ന്ന​യി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ർ​ക്ക​സ്ഥ​ല​ങ്ങ​ളാ​കാ​തി​രി​ക്കാ​നും അ​തി​ലൂ​ടെ രാ​ജ്യ​ത്തെ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ത​ക​രാ​തി​രി​ക്കാ​നു​മാ​ണ് 1991ൽ ​പാ​ർ​ല​മെ​ന്റ് നി​യ​മം പാ​സാ​ക്കി​യ​ത്. എ​ന്നാ​ൽ, ഈ ​നി​യ​മം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഹി​ന്ദു​ത്വ വാ​ദി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​യോ​ധ്യ​യി​ൽ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​ശേ​ഷം മ​ഥു​ര ശാ​ഹി ഈ​ദ്ഗാ​ഹ്, വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി മ​സ്ജി​ദ്, സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദ്, അ​ജ്മീ​ർ ദ​ർ​ഗാ ശ​രീ​ഫ് തു​ട​ങ്ങി ഒ​രു ഡ​സ​നോ​ളം മു​സ്‍ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും മ​ത​കേ​ന്ദ്ര​ങ്ങ​ൾ​ക്കും മേ​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കാ​ൻ ആ​രാ​ധ​നാ​ല​യ നി​യ​മം വി​ഘാ​ത​മാ​ണെ​ന്ന് ക​ണ്ട​തി​നെ​തു​ട​ർ​ന്നാ​ണ് ഹി​ന്ദു​ത്വ​വാ​ദി​ക​ൾ നി​യ​മം റ​ദ്ദാ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​​ന്റെ ഭാ​ഗ​മാ​യി നി​യ​മം റ​ദ്ദാ​ക്കാ​ൻ ബി.​ജെ.​പി പാ​ർ​ല​മെ​ന്റി​ൽ സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ബി.​ജെ.​പി നേ​താ​വും ഹി​ന്ദു​ത്വ കേ​സു​ക​ളി​ലെ സ്ഥി​രം വ്യ​വ​ഹാ​രി​യു​മാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടേ​താ​ണ് ആ​ദ്യ ഹ​ര​ജി. ബി.​ജെ.​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി, വി​ശ്വ​ഭ​ദ്ര പൂ​ജാ​രി എ​ന്നി​വ​രും ഇ​തേ ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഹ​ര​ജി​ക​ളി​ൽ മ​റു​പ​ടി ന​ൽ​കാ​നോ എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ 2023 ഒ​ക്ടോ​ബ​ർ 31ന​കം എ​തി​ർ​സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

നിയമത്തിന്റെ ലക്ഷ്യം

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സ്വ​ഭാ​വം മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് കാ​ലാ​കാ​ല​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സ്വ​ഭാ​വം മാ​റ്റു​ന്ന​ത് നി​രോ​ധി​ക്ക​ണം. ഈ ​നി​യ​മ പ്ര​കാ​രം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്ക​ത്തി​ൽ 1947 ആ​ഗ​സ്റ്റ് 15ലെ ​ത​ൽ​സ്ഥി​തി നി​ല​നി​ർ​ത്ത​ണം. എ​ന്നാ​ൽ, ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ 1991 ജൂ​ലൈ 11നും 1947 ​ആ​ഗ​സ്റ്റ് 15നു​മി​ട​യി​ൽ വി​വി​ധ ആ​രാ​ധ​നാ​ല​യ ത​ർ​ക്ക​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി​യ തീ​ർ​പ്പു​ക​ളെ നി​യ​മം ബാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtPlaces Of Worship Act 1991special bench
News Summary - Supreme Court forms special bench to hear pleas challenging 1991 Places of Worship Act
Next Story