റോഡ് വൃത്തിയാക്കുന്ന യന്ത്രം മോഷ്ടിച്ച കേസിൽ അഅ്സം ഖാനും മകനും ജാമ്യം
text_fieldsന്യൂഡൽഹി: റോഡ് വൃത്തിയാക്കുന്ന യന്ത്രം മോഷ്ടിച്ച കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി അഅ്സം ഖാനും മകൻ അബ്ദുല്ല അഅ്സം ഖാനും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
വിചാരണയുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്താൻ സുപ്രീംകോടതി വിചാരണ കോടതിയോട് നിർദേശിച്ചു. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുന്നതിന് സംസ്ഥാനത്തിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
റാംപൂർ ജില്ല നഗര പാലിക പരിഷത്ത് വാങ്ങിയ റോഡ് ക്ലീനിങ് യന്ത്രം മോഷ്ടിച്ചുവെന്നാരോപിച്ച് അഅ്സം ഖാനും മകനും മറ്റ് അഞ്ചുപേർക്കുമെതിരെ 2022ലാണ് ക്രിമിനൽ കേസെടുത്തത്. ഈ യന്ത്രം പിന്നീട് രാംപൂരിലെ ഖാെന്റ ഉടമസ്ഥതയിലുള്ള ജൗഹർ സർവകലാശാലയിൽനിന്ന് കണ്ടെടുത്തതായും ആരോപണമുയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.