യതീംഖാനകളുടെ അപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കും
text_fieldsന്യൂഡൽഹി: അനാഥശാലകൾ ബാലനീതി പ്രകാരം മാർച്ച് 31നകം രജിസ്റ്റർ ചെയ്യണമെന്ന ഹൈകോടതി വിധി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 1960ലെ അനാഥശാല നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേരളത്തിലെ യതീംഖാനകളെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം നാലാഴ്ചക്കു ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി.
കേരളത്തിലെ യതീംഖാനകളുടെ ഭരണവും നടത്തിപ്പും സൗകര്യങ്ങളും സംബന്ധിച്ച് നാലാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേരള സർക്കാറിനോടും സമസ്ത യതീംഖാന കോഒാഡിനേഷൻ കമ്മിറ്റിയോടും ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഹൈകോടതി വിധി നടപ്പാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി അഭിപ്രായം തേടിയേപ്പാൾ വിധി നടപ്പാക്കാൻ ഒരുക്കമാണെന്നായിരുന്നു പ്രതികരണം. അസോസിഷേൻ ഒാഫ് ഒാർഫനേജസ് ആൻഡ് അദർ ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂട്ട്സിന് വേണ്ടി ഹാജരായ അഡ്വ. ബസന്തും അതിനെ പിന്തുണച്ചു. തുടർന്ന് മാർച്ച് 31നകം അനാഥശാലകൾ രജിസ്റ്റർ ചെയ്യണമെന്നും അവയുടെ സ്ഥിതിവിവരം മേയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
1960െല അനാഥശാല നിയമപ്രകാരം പ്രവർത്തിക്കുന്ന കേരളത്തിലെ യതീംഖാനകൾക്ക് ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും വഖഫ് പ്രകാരം രജിസ്റ്റർ ചെയ്തതാണ് കേരളത്തിലെ യതീംഖാനകളെന്നും സമസ്ത യതീംഖാന കോഒാഡിനേഷൻ കമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ ബോധിപ്പിച്ചപ്പോൾ ഇൗ വിഷയം വിശദമായി കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിക്ക് വേണമെങ്കിൽ അമിക്കസ് ക്യൂറിയെയോ കമീഷനെയോ കോഒാഡിനേഷൻ കമ്മിറ്റിയിലുള്ള 200ൽപരം യതീംഖാനകൾ പരിേശാധിക്കാൻ അയക്കാമെന്നും കപിൽ സിബൽ അറിയിച്ചു. ഇതേതുടർന്ന്, കമ്മിറ്റിക്ക് കീഴിലുള്ള യതീംഖാനകളിൽ എന്തെല്ലാം സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് വിശദമായ സത്യവാങ്മൂലം നാലാഴ്ചക്കകം സമർപ്പിക്കാൻ ജസ്റ്റിസ് മദൻ ബി. ലോകുർ നിർദേശിച്ചു. യതീംഖാനകളുടെ േമൽനോട്ടം വഹിക്കുന്ന ഒാർഫനേജ് കൺട്രോൾ ബോർഡിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് കേരളത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശിനോട് സുപ്രീംകോടതി ആരാഞ്ഞുവെങ്കിലും ബോർഡിെൻറ പ്രവർത്തനങ്ങളും ചട്ടങ്ങളും സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഇതേതുടർന്നാണ് ബോർഡിെൻറ പ്രവർത്തനം സംബന്ധിച്ച സത്യവാങ്മൂലം നാലാഴ്ചക്കകം സമർപ്പിക്കാൻ കേരള സർക്കാറിനോടും കോടതി ഉത്തരവിട്ടത്. 1921 മുതൽ പ്രവർത്തിക്കുന്ന കേരളത്തിലെ യതീംഖാനകളെ ശിശുസംരക്ഷണ കേന്ദ്രങ്ങളുമായി കൂട്ടിെക്കട്ടരുതെന്ന് സമസ്തക്ക് വേണ്ടി ഹാജരായ ഹുസൈഫ് അഹ്മദി ബോധിപ്പിച്ചപ്പോൾ അത്തരം വിഷയങ്ങൾ വിശദമായി പിന്നീട് കേൾക്കാമെന്ന് കോടതി പറഞ്ഞു.
കേരളത്തിലെ അനാഥശാലകൾ ബാലനീതി നിയമപ്രകാരമുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളായി പരിഗണിക്കേണ്ടതില്ലെന്ന ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് അമിക്കസ്ക്യൂറി അപർണ ഭട്ട് ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സമസ്തക്കു വേണ്ടി അഡ്വ. സുൽഫിക്കർ അലിയും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയും ഹാജരായി. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യിക്കരുതെന്ന തങ്ങളുടെ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും അതിനായി യതീംഖാനകളെക്കുറിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ കേസിൽ അന്തിമ വിധി വരുന്നതുവരെ ഹൈകോടതി വിധി നടപ്പാക്കേണ്ട ബാധ്യത യതീംഖാനകൾക്കില്ലെന്ന് അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ‘മാധ്യമ’ത്തോടു പറഞ്ഞു. അത്തരമൊരു രജിസ്ട്രേഷൻ നടത്തിയാൽ കേരളത്തിലെ യതീംഖാനകൾ അടച്ചുപൂേട്ടണ്ട സാഹചര്യമായിരിക്കും ഉണ്ടാകുക. ഹൈകോടതി വിധി നടപ്പാക്കുന്നതിനെതിരെ മറ്റൊരു അപേക്ഷകൂടി സമസ്ത കോഒാഡിനേഷൻ കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.