ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർക്കാർ ഗ്രാന്റിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർക്കാർ സഹായം ലഭിക്കുന്ന (ഗ്രാന്റ് ഇൻ എയ്ഡ്) ന്യൂനപക്ഷ വിഭാഗങ്ങളുടെ സെക്കൻഡറി സ്കൂളിൽ വിരമിക്കൽ പ്രായത്തിനുശേഷവും ജീവനക്കാർ തുടരുന്നപക്ഷം പ്രസ്തുത സ്ഥാപനത്തിന് ഇതിനു വരുന്ന ചെലവുകൾക്ക് സഹായം ലഭിക്കില്ലെന്ന് സുപ്രീംകോടതി.
ഈ വിഷയത്തിൽ, സർക്കാർ ഗ്രാന്റ് കിട്ടാതിരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന് അനുകൂലമായ ഗുജറാത്ത് ഹൈകോടതി വിധി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരുടെ ബെഞ്ച് റദ്ദാക്കി. കേസിന്റെ പശ്ചാത്തലം: ജൈന മതസ്ഥരുടെ കീഴിൽ ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പലിന് 58 വയസ്സിനു ശേഷവും പദവിയിൽ തുടരാൻ സ്ഥാപനം സംസ്ഥാന സർക്കാറിന്റെ അനുമതി തേടി.
പ്രിൻസിപ്പലിന് ശമ്പളം സ്ഥാപനം തന്നെ നൽകണമെന്ന വ്യവസ്ഥയിൽ ഡി.ഇ.ഒ 60 വയസ്സുവരെ തുടരാൻ അനുമതി നൽകി. പ്രിൻസിപ്പലിന് 60 വയസ്സായതോടെ സ്ഥാപനം വീണ്ടും പദവിയിൽ തുടരാൻ അനുമതി തേടി ഡി.ഇ.ഒക്ക് കത്തയച്ചു.
ഡി.ഇ.ഒ ഈ അപേക്ഷ നിരസിച്ചതിനെ തുടർന്ന് സ്ഥാപനം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടനപരമായ അവകാശം ഉന്നയിച്ച് ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചു. ആവശ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സ്ഥാപനത്തിനുള്ള ഗ്രാന്റ് കുടിശ്ശിക നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.