റോഹിങ്ക്യൻ അഭയാർഥികളെ മോചിപ്പിക്കണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു
text_fields
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും തടവിലാക്കപ്പെട്ട റോഹിങ്ക്യൻ അഭയാർഥികളെ മോചിപ്പിക്കണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നവംബർ 20നകം വിഷയത്തിൽ മറുപടി തരണമെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മ്യാൻമറിൽ നിന്നുള്ള അഭയാർഥികളെ തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഏഴ് വർഷം മുമ്പ് മ്യാൻമറിൽ നിന്ന് റോഹിങ്ക്യൻ ജനത ഇന്ത്യയുൾപ്പെടെ വിവിധ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്‍ലിംകളെ മ്യാൻമറിലേക്ക് തിരിച്ചയക്കുന്നത് ഇപ്പോഴും സുരക്ഷിതമല്ലെന്ന് ആഗസ്റ്റിൽ യു.എൻ മനുഷ്യാവകാശ ഹൈക്കമീഷണർ പറഞ്ഞിരുന്നു.
അഭയാർത്ഥികൾക്ക് മ്യാൻമർ സർക്കാറിലുള്ള വിശ്വാസക്കുറവ് കാരണം 2018ലും 2019ലും നേരത്തെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.