പ്രവാസികളെ രക്ഷപ്പെടുത്തണം; പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന പൊതുതാൽപര്യഹരജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസയച്ചു.
ഗൾഫ് തെലങ്കാന വെൽഫയർ ആൻഡ് കൾച്ചറൽ അസോസിയേഷൻ അധ്യക്ഷൻ പാത്കുരി ബസന്ത് റെഡ്ഡി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തിെൻറ പ്രതികരണം തേടിയത്. ഗൾഫ് രാജ്യങ്ങളിൽ 44 ഇന്ത്യക്കാർ വധശിക്ഷ കാത്തു കിടക്കുന്നുണ്ടെന്നും കഴിഞ്ഞ ആറ് വർഷത്തിനിടെ 33,940 തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
ജോലി നഷ്ടപ്പെട്ടവരും ഏജൻറുമാരാലും തൊഴിൽ ദാതാക്കളാലും കബളിപ്പിക്കപ്പെട്ടവരുമായ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും തൊഴിൽലഭ്യമാക്കുവാനും സഹായകമായ പദ്ധതി ഒരുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഗൾഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ വ്യക്തമായ നയം ആവിഷ്കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.