ജസ്റ്റിസ് കെ.എം. ജോസഫിെൻറ സീനിയോറിറ്റി: ജഡ്ജിമാർ പ്രതിഷേധവുമായി ചീഫ് ജസ്റ്റിസിന് മുന്നിൽ
text_fieldsന്യൂഡൽഹി: എട്ടുമാസെത്ത കാലവിളംബത്തിന് ശേഷം സുപ്രീംകോടതി ജഡ്ജിയാക്കിയപ്പോൾ മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിെൻറ സീനിയോറിറ്റി അട്ടിമറിച്ചതിലുള്ള പ്രതിഷേധം അറിയിക്കാൻ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടു. ജഡ്ജിമാരുടെ പ്രതിഷേധം കേന്ദ്രസർക്കാറിനെ അറിയിക്കുമെന്ന് ഉറപ്പുനൽകിയ ചീഫ് ജസ്റ്റിസ് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലുമായി പിന്നീട് ചർച്ച നടത്തി.
ജുഡീഷ്യറിയുടെ തീരുമാനത്തിൽ കേന്ദ്ര സർക്കാർ നടത്തിയ കൃത്യമായ ഇടപെടലാണിതെന്ന് പറഞ്ഞാണ് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടത്. ജഡ്ജിമാരുെട പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
ഇതു കഴിഞ്ഞ് തൊട്ടുടനെ തന്നെ അറ്റോണി ജനറൽ വേണുഗോപാൽ, ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തിയപ്പോൾ രാവിലെയുണ്ടായ സംഭവവികാസങ്ങൾ ധരിപ്പിച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും വിനീത് ശരണും കെ.എം. ജോസഫും സുപ്രീം കോടതി ജഡ്ജി ആയി ചൊവ്വാഴ്ച രാവിലെ 10.30നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ജഡ്ജിമാർ പരസ്യമായി പ്രതിഷേധിച്ചശേഷം സത്യപ്രതിജ്ഞയുടെ മുൻഗണനാക്രമത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.